0%

Chapter Title : നിർമല 7 [SAINU]

Author : SAINU Read All Parts 51.4K

എടുത്തു വെക്കാം എന്ന് പറഞ്ഞിട്ട് നി അവിടെ പോയി ഇരിക്കുവാനോ മീനുട്ടി.

അമ്മേ ഞാൻ കുറച്ചു നേരം അങ്കിളിന്റെ അമ്മയോട് സംസാരിക്കട്ടെ.

ഹോ ഹോ എന്താണാവോ ഇത്ര സംസാരിക്കാൻ.

അതാമ്മ അറിയേണ്ട.

ഹമ് എന്നാ ആയിക്കോട്ടെ.

അതുംപറഞ്ഞോണ്ട് നിർമല ശ്രീയെ വിളിക്കാനായി റൂമിലേക്ക്‌ നടന്നു.

ഡോർ തുറന്നതും നിർമല മുഖത്ത് കൈവെച്ചു കണ്ണ് മറച്ചോണ്ട് അയ്യേ എന്ന് പറയുന്നത് കേട്ടാണ് ശ്രീ കണ്ണാടിയുടെ മുന്നിൽ നിന്നും തിരിഞ്ഞു നോക്കിയത്.

അവന് എന്താ ചെയ്യേണ്ടേ എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കൊണ്ടിരുന്നു.

അയ്യേ ശ്രീ വേഗം മുണ്ട് എടുത്തിടുത്തെ എന്ന് പറഞ്ഞോണ്ടു നിർമല കണ്ണടച്ച് പിടിച്ചോണ്ട് നിന്നു.

അപ്പോഴേക്കും ശ്രീ അവള് മുന്നേ കൊടുത്ത തോർത്ത്‌ എടുത്തു ഉടുത്തോണ്ട് എന്താ എന്താ ചേച്ചി.

എന്താന്നോ ശ്രീ എങ്ങിനെയാ നില്കുന്നെ.

അത് ചേച്ചി കുളിച്ചു വന്നു നിന്നേയുള്ളു.

എന്നിട്ട് മുണ്ടെടുത്തോ ശ്രീ.

ഹമ് എടുത്ത് ഇനി കണ്ണ് തുറന്നോ.

നിർമല മുഖത്തെ കയ്യ് മാറ്റി കണ്ണ് തുറന്നു ശ്രീയെ ഒന്ന് നോക്കി.

ഹാവൂ എന്ന് നിശ്വാസം എടുത്തോണ്ട്.

ശ്രീ എന്താ ഇങ്ങിനെ.

എങ്ങിനെ.

ഇവിടെ വേറെയും ആൾകാർ ഉള്ളതാ ശ്രീയുടെ അമ്മയും എന്റെ അമ്മയും ഒക്കെ ഉള്ളതാ അവര് പോട്ടെ എന്ന് വെക്കാം മീനുട്ടി എങ്ങാനും വന്നു കണ്ടിരുന്നേൽ.

സോറി ചേച്ചി അറിയാതെ.

അവിടെ എപ്പോഴും ഒറ്റക്കായിരുന്നല്ലോ.

അവിടെ കൂടെ ഒരുത്തനും ഉണ്ടായിരുന്നില്ലേ.

ഹമ് അവൻ പോയേ പിന്നെ ഒറ്റക്കായിരുന്നല്ലോ അത് മാത്രമല്ല അധികവും ഞങ്ങൾ രണ്ടുപേരും രണ്ടു സമയത്താ വരാറ്.

എന്ന് വെച്ച് ഇങ്ങിനെയാണോ അവിടെ നടന്നിരുനെ.

അതല്ല.

💬 Comments

View all comments