Chapter Title : നിർമല 7 [SAINU]
നിർമല മീനുട്ടിയുടെ കവിളിലും കണ്ണുകളിലും ഒക്കെ ഉമ്മവെച്ചോണ്ട് നിന്നു.
എന്താ അമ്മേ.
ഒന്നുമില്ല മീനുട്ടി.
പിന്നെ എന്തിനാ അമ്മ കുറെ ഉമ്മ തന്നെ.
മീനുട്ടി എന്റെ മോളായത് കൊണ്ട് എന്തെ വേണ്ടേ.
ഹമ് വേണം വേണം.
എന്നാ വാ നമുക്കു നമ്മുടെ റൂമിലേക്ക് പോകാം.
അപ്പൊ അങ്കിളോ.
മീനുട്ടിയുടെ അങ്കിള് ഇല്ലേ അങ്കിള്.
ഹമ്.
ഇന്നുമുതൽ ഇവിടെ ഈ റൂമിൽ.
എന്നാ മീനുട്ടിയും ഇനി ഇവിടെയാ കിടക്കുന്നെ
അതെന്തിനാ.
അമ്മ പറഞ്ഞില്ലേ ഇനി മുതൽ മീനുട്ടി അങ്കിളിന്റെ കൂടെ കിടന്നോ എന്ന്.
എപ്പോ.
നേരത്തെ അങ്കിള് വന്നപ്പോ..
അമ്മ അങ്ങിനെ പറഞ്ഞോ.
ഹമ് പറഞ്ഞു പറഞ്ഞു.
അപ്പൊ അമ്മയോ മീനുട്ടി..
അമ്മ അമ്മേടെ റൂമിൽ.
ആഹാ അങ്ങിനിപ്പോ എന്നെ തനിച്ചാക്കി നിങ്ങള് അങ്കിളും മോളും കൂടെ കിടക്കേണ്ട.
അമ്മ പറഞ്ഞിട്ടല്ലേ.
എന്ന് വെച്ച്.
എന്നാ അമ്മയും ഞങ്ങടെ കൂടെ കിടന്നോ. പക്ഷേങ്കിൽ അങ്കിളിന്റെ മേലെ കിടക്കുന്നതു മീനുട്ടി ആയിരിക്കും അതിന് സമ്മതം ആണോ.
അഹ അമ്പടി നി ആള് കൊള്ളാല്ലോ.
ഇപ്പോയെ സ്ഥാനം ഒക്കെ ഉറപ്പിച്ചു വെച്ചേക്കുവാ അല്ലെ കള്ളി.
അല്ലേങ്കിൽ അമ്മ സമ്മധിച്ചില്ലേങ്കിലോ.
മോളുടെ സംസാരം കേട്ട് നിർമല ചിരിച്ചോണ്ട് അമ്മ സമ്മതിച്ചു പോരെ.
ഹമ് എന്നാ ഓക്കേ..
എന്നാ വാ നമുക്കിപ്പോ അങ്കിളിനുള്ള ഫുഡ് എടുത്തു വെക്കാം വാ മീനുട്ടി എന്ന് വിളിച്ചോണ്ട് നിർമല മീനുവിനെയും കൂട്ടി റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
അവള്പതിവില്ലാത്ത സന്തോഷത്തോടെ ഫുഡ് എല്ലാം എടുത്തു വെച്ചപ്പോയെക്കും മീനുട്ടി അമ്മമാരുടെ അടുത്തേക്ക് പോയിരുന്നു. ആഹാ നല്ല ആളാ എന്റെ മീനുട്ടി എല്ലാം
💬 Comments
View all comments