Chapter Title : നിർമല 7 [SAINU]
പറഞ്ഞത് ശ്രീയും കേട്ടില്ലേ.
ഹമ്.
എന്നാ വേഗം കുളിച്ചൊരുങ്ങി വാ ശ്രീ.
എന്ന് പറഞ്ഞോണ്ടു നിർമല അവന്റെ നെറ്റിയിൽ ചുംബിച്ചോണ്ട് മാറി.
ഒന്നേയുള്ളു എന്നുള്ള ശ്രീയുടെ ചോദ്യത്തിന്. നിർമല അവനെ ഒന്നുടെ കെട്ടിപിടിച്ചോണ്ട് അവന്റെ ചുണ്ടിൽ ചുണ്ട് വെച്ചോണ്ട് നിന്നു.
ഇപ്പൊ ഇത്രയും മതി ബാക്കിയൊക്കെ എന്റെ ശ്രീക്ക് ഞാൻ പിറകെത്തന്നോളാം
ഇനി ആരെയും പേടിക്കേണ്ടല്ലോ ശ്രീ.
എന്ന് പറഞ്ഞോണ്ടു നിർമല അവന്റെ ചുണ്ടിൽ വീണ്ടും മുത്തംകൊടുക്കാനായി തുനിഞ്ഞതും.അമ്മേ എന്നുള്ള മീനുട്ടിയുടെ വിളികേട്ടു..
ജീവിതത്തിൽ ആദ്യമായി മീനുട്ടിയുടെ അമ്മേ എന്നുള്ള ആ വിളി അവള്ക്ക് അസഹ്യമായി തോന്നി.
ശ്രീയുടെ ചുണ്ടിലേക്ക് കോർക്കാൻ കൊതിച്ച അവളുടെ ചുണ്ടുകൾ പിറകോട്ടു വലിയുമ്പോൾ അവളിലെ പെണ്ണിന് ചെറിയ ദേഷ്യം വരാതിരുന്നില്ല.
അതെല്ലാം മാറ്റിവെച്ചു മീനുട്ടിയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു നിർമല.
ആ മീനുട്ടി വാ മോളെ എന്ന് സ്നേഹത്തോടെ വിളിച്ചോണ്ട് നിർമല ശ്രീയുടെയും അവളുടെയും ഇടയിലേക്ക് മീനുട്ടിയെ നിറുത്തി.
അമ്മേ അങ്കിള് കുളിച്ചോ എന്നുള്ള മീനുട്ടിയുടെ ചോദ്യത്തിന് നിർമല അവളുടെ കവിളിൽ പിടിച്ചു മെല്ലെ വലിച്ചോണ്ട് അപ്പോയെക്കും മീനുട്ടി വന്നില്ലേ അല്ലെങ്കിൽ ശരിക്കും കുളിച്ചേനെ എന്ന് ശ്രീയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറയുമ്പോൾ നിർമലയുടെ ഹൃദയം അവളാഗ്രഹിച്ചത് നേടാൻ പോകുന്ന സംതൃപ്തിയിൽ ആയിരുന്നു..
മോള് വാ അങ്കിൾ കുളിച്ചോട്ടെ.
ആ ശ്രീ തോർത്ത് ഞാനെടുത്തു തരാം എന്ന് പറഞ്ഞോണ്ടു നിർമല മീനുട്ടിയെയും കൂട്ടി അവളുടെ റൂമിൽ പോയി പുതിയ ഒരു തോർത്തും കൂടെ ഒരു സോപ്പും എടുത്തോണ്ട് വന്നു.
മീനുട്ടിയുടെ കൈകളിൽ നിന്നും അത് രണ്ടും വാങ്ങിച്ചോണ്ട് ശ്രീ ബാത്‌റൂമിലേക്ക് പോയതും.
💬 Comments
View all comments