0%

Chapter Title : നിർമല 7 [SAINU]

Author : SAINU Read All Parts 48.9K

കുടിക്കാല്ലോ അല്ലെ അങ്കിളെ.

ഹമ്.

ആഹാ എന്നാലും നീ ഇറങ്ങാൻ കൂട്ടാക്കില്ല അല്ലെ.

ച്ചും ഇല്ലാ.

ശ്രീ അവിടെ ഇരുന്നു കുടിച്ചോ അല്ലാതെ അവളിറങ്ങുന്നത് വരെ നിന്നാൽ ചായ ചൂട് ആറി പോകും.

ഹമ് എന്ന് പറഞ്ഞോണ്ടു ശ്രീ ചെയറിലേക്ക് ഇരുന്നു.

അടുത്തായി തന്നെ ശ്രീയുടെ അമ്മയും മറ്റേ സൈഡിൽ നിർമലയും ഇരുന്നു.

ശ്രീ ചായ കുടിച്ചോണ്ട് നിൽക്കേ നിർമലയുടെ അമ്മ.

മോനെ നി ഇനി അങ്ങോട്ട് പോകണ്ട.

എങ്ങോട്ട് അമ്മേ എന്ന് ചോദിച്ചോണ്ട് ശ്രീ നിർമലയുടെ അമ്മയെ ഒന്ന് നോക്കി.

അതാ മോനിപ്പോ താമസിക്കുന്ന സ്ഥലത്തേക്ക്.

അതെന്തേ അമ്മേ.

ഒന്നുമില്ല മോനിവിടെ ഉള്ളത് ഞങ്ങൾക്കും ഒരു സമാധാനം ആകുമല്ലോ അതാ.ഞാൻ.

അത് കേട്ട് നിർമല അമ്മയെയും ശ്രീയെയും മാറി മാറി നോക്കി കൊണ്ടിരുന്നു.അവൾക്ക് എന്ത് പറയണം എന്നറിയാതെ..

ആ അത് ശരിയാ മോനെ ഞങ്ങൾ ഇന്നലെ അതിനെ കുറിച്ചൊക്കെ പറഞ്ഞുള്ളു..

എന്ത്.

അല്ല നിങ്ങടെ വിവാഹ കാര്യം തന്നെ.

അത് കേട്ട് നിർമല ശ്രീയെ നോക്കി നാണിച്ചു തലതാഴ്ത്തിയിരുന്നു.

ഇനിയിപ്പോ അധിക നാളില്ലല്ലോ അതിനിടയിൽ നി ഇനി അവിടെ ഒറ്റയ്ക്ക് പോയി താമസിക്കേണ്ട.

ഇവിടെ കിടക്കാൻ ഉള്ള സൗകര്യം ഉണ്ടല്ലോ മോനെ.

ഹമ് നോക്കട്ടെ. ശ്രീ അത് പറഞ്ഞതും നിർമല അവന്റെ കാലിൽ മെല്ലെ ചവിട്ടി.

ഹമ് അമ്മമാരുടെ തീരുമാനം അതാണെങ്കിൽ..

ഇവൾക്കും nee ഇല്ലാണ്ട് പറ്റില്ലെന്നായി കണ്ടില്ലേ മോള് ഇരിക്കുന്നെ ഇതൊക്കെ കാണാതിരുന്നാൽ..

മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ എന്ന് ചോദിച്ചോണ്ട് ശ്രീയുടെ അമ്മ നിർമലയെ ഒന്ന് നോക്കി.

കുറച്ചു നേരം കൊണ്ട് ഏതൊക്കെയോ ചിന്തിച്ചു

💬 Comments

View all comments