Chapter Title : നിർമ്മാല്യം 1 [Batman] [ഒരു ഞായറാഴ്ചയും ഒരു തിങ്കളാഴ്ചയും]
ഇതൊരു അവിഹിതമാണ്.എന്നാൽ എനിക്ക് എന്റെ പ്രണയവും അവൾക്ക് വേണമെന്ന് ഉണ്ടായിട്ടും ചേർത്തുപിടിക്കാൻ കഴിയാതെ പോയ ഒന്നും.
ഞാൻ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലിചെയ്യുന്ന സമയം. എനിക്ക് അന്ന് പ്രായം ഇരുപത്തിയഞ്ച്. വീട്ടിലെ കാര്യവും ചിലവും ചിട്ടിയും ലോണും എല്ലാംകൊണ്ടും ഓടിയിട്ടും ഒരിടത്തും എത്താത്ത ജീവിതം.രാത്രിയുള്ള സോമറ്റോ ഓട്ടവും സൺഡേയുള്ള കൂലിപ്പണിയുമൊക്കെയായി പോകുന്ന സമയം.
അങ്ങനെ ഒരു ഞായറാഴ്ച സാബുച്ചേട്ടന്റെ കൂടെ പെയിന്റിംഗ്ന് പോയ ദിവസം. വീട്ടിൽ നിന്നും ഒരു മുപ്പത് കിലോമീറ്റർ ദൂരെയുള്ള പണി സൈറ്റ്. ഞാനും കിച്ചും. (കിച്ചു എന്റെ കൂടെ പണിക്കുവരുന്ന പയ്യനാണ്. എന്നെക്കാളും മൂന്നാലു വയസിന് ഇളയതാണ്.)
കിച്ചുവാണ് ബൈക്ക് ഓടിക്കുന്നെ. രാവിലെയായത് കൊണ്ടും തിരക്ക് വളരെ കുറവായിരുന്നു.
കിച്ചു :- അണ്ണാ ഒരു ചായ കുടിക്കാം?
ഞാൻ :- എന്നാ side ആക്കിയേക്ക്.. കുടിച്ചേക്കാം
കിച്ചു ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങി. ചായയും പറഞ്ഞു ഇരുന്നപ്പോൾ
കിച്ചു :- അണ്ണാ.. ഈ സാബു ചേട്ടൻ എന്തിനാ ഇത്രെയും ദൂരെയുള്ള സൈറ്റ് ഒക്കെ പിടിക്കുന്നെ??
ഞാൻ :- ആ.. എനിക്ക് എങ്ങനെ അറിയാനാ ഡാ.. അങ്ങേര് വിളിക്കുന്നു ഞാൻ വരുന്നു പണി എടുക്കുന്നു പോകുന്നു.
കിച്ചു :- എന്നാലും നിങ്ങളെ സമ്മതിക്കണം.. ആഴ്ചയിൽ ഏഴു ദിവസവും ജോലിക്ക് പോകും. എനിക്ക് ഒന്നും ആലോചിക്കാൻ പോലും പറ്റില്ല.. പിന്നെ നിങ്ങൾ ഉള്ളതുകൊണ്ട ഈ സൺഡേ ആയിയിട്ടുപോലും ഞാൻ വരുന്നെ.. അല്ലേൽ ഞാൻ ഇപ്പോൾ എന്റെ കട്ടിലിൽ ഉറക്കമായിരിക്കും..
ഞാൻ :- ആ.. എല്ലാം ഒന്ന് വട്ടമെത്തിക്കണ്ടേ കിച്ചുകുട്ടാ.. അതിനല്ലേ ഈ ഓട്ടം..നീ
💬 Comments
View all comments