Chapter Title : നിർമ്മാല്യം 1 [Batman] [ഒരു ഞായറാഴ്ചയും ഒരു തിങ്കളാഴ്ചയും]
വീടിന്റെ അടുത്തുള്ള ഒരു വീടിന്റെ മുന്നിൽ പോയി നോക്കി.. ആളും അനക്കവും ഒന്നും കാണാൻ പറ്റിയില്ല.. ഞാൻ പുറകിലൂടെ നടന്നു നോക്കി.
അപ്പോൾ അലക്ക് കല്ലിന്റെ അടുത്ത് എനിക്ക് പുറം തിരിഞ്ഞു ഇരുന്നു ഒരു പെണ്ണ് പാത്രം കഴുകുന്നു..
ഞാൻ :- ഹലോ..
ആൾ പെട്ടന്ന് പാത്രം അവിടെ ഇട്ടിട്ടു എന്നെ തിരഞ്ഞു നോക്കി..
ഞാൻ :- ഞാൻ അപ്പുറത്തെ വീട്ടിൽ പെയിന്റെ പണിക്ക് വന്നതാ.. ഒരു പയ്യൻ വെള്ളം ചോദിക്കാൻ ഇങ്ങോട്ടു വന്നോ?? കണ്ടോ?
അവൾ എന്നെ നോക്കി നിന്നിട്ട്. വന്നു എന്ന് തല അനക്കി കാണിച്ചു..
ഞാൻ :- എന്നിട്ട് എങ്ങോട്ടാ പോയെ??
അവൾ റോഡിലേക്ക് ചൂണ്ടി കാണിച്ചു.. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് റോഡിലേക്ക് ഇറങ്ങി..
അപ്പോൾ അതാ വരുന്നു കിച്ചു കൈയിൽ ഒരു പൊതിയൊക്കെയായി.. എന്നെ കണ്ടപ്പോ അവൻ അടുത്തേക്ക് വന്നു..
ഞാൻ :- നീ ഇത് എങ്ങോട്ട് പോയതാടാ...?
കിച്ചു :- അണ്ണാ.. ഞാൻ നമ്മുക്ക് കഴിക്കാൻ ഊണ് മേടിക്കാൻ പോയതാ.. ഈ പരിസരം കണ്ടിട്ട് അടുത്തൊന്നും ഹോട്ടൽ ഇല്ലെന്ന് മനസിലായി. പിന്നെ ആ വീട്ടിലെ പെണ്ണ് പറഞ്ഞു ഇവിടെ ഒരു വീട്ടിൽ ഊണ് ഉണ്ട്. അത് വാങ്ങിക്കാൻ പോയതാ.. അവിടെ ആണേൽ മുടിഞ്ഞ തിരക്കും..
ഞാൻ :- ഞാൻ നിന്നെ കാണാതെ തിരഞ്ഞെ ഇറങ്ങിയതാ..വെള്ളം എവിടെ??
കിച്ചു :- അത് നമ്മൾ പണി ചെയ്തു കൊണ്ടിരുന്ന വീട്ടിലെ പോർച്ചിൽ വച്ചു.. അണ്ണൻ കണ്ടില്ലേ??
ഞാൻ:- ഇല്ല.. നീ വാ.. കഴിച്ചിട്ട് പണി തീർത്തു പോകാനുള്ളതാ...
ഞങ്ങൾ പോയി ഊണും
💬 Comments
View all comments