0%

Chapter Title : നിർമ്മാല്യം 1 [Batman] [ഒരു ഞായറാഴ്ചയും ഒരു തിങ്കളാഴ്ചയും]

Author : Batman Read All Parts 28.9K

കഴിച്. റൂമും ഹാളും വെള്ള അടിച്ചു തീർത്തു വൈകിട്ട് ആറു മണിയായപ്പോൾ ഇറങ്ങി. സാബു ചേട്ടനെ വിളിച്ചു പറഞ്ഞു. പുള്ളി അപ്പോൾ തന്നെ കൂലി ഗൂഗിൾ പേ ചെയ്തു തന്നു.

കിച്ചു :- അല്ല അണ്ണ.. ഈ താക്കോൽ എവിടെ കൊടുക്കണം??

ഞാൻ :- നിക്ക്.. ഞാൻ അങ്ങേരോട് ചോദിക്കട്ടെ...

ഞാൻ സാബുച്ചേട്ടനെ വിളിച്ചു..

സാബു :- എന്താടാ.. ശ്യാമേ??

ഞാൻ :- അണ്ണാ.. ഈ താക്കോൽ എവിടെ ഏൽപ്പിക്കണം..?

സാബു :- എടാ അത്‌ അടുത്ത് വീട്ടിൽ കൊടുത്തേക്ക്..

ഞാൻ :- ഏത്?? ഈ ഓട് ഇട്ട വീട്ടിലോ??

സാബു :- ആ.. അവിടെ തന്നെ...

ഞാൻ ഫോണും കട്ട്‌ ചെയ്തു അങ്ങോട്ട് നോക്കി..

ഞാൻ :- കിച്ചു.. എന്റെ ബാഗും കൂടി എടുത്ത് ഇറങ്ങി നിൽക്ക് ഞാൻ ഈ താക്കോൽ കൊടുത്തിട്ട് വരാം..

കിച്ചു :- ഒക്കെ അണ്ണാ..

ഞാൻ അങ്ങോട്ട് നടന്നു.. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് നടന്നു.. പതിയെ വാതിലിൽ മുട്ടി.. തുറന്നില്ല.. ഒന്നൂടി മുട്ടി.. അപ്പോൾ പതിയെ വാതിൽ തുറന്നു.. ഉച്ചക്ക് കണ്ട പെണ്ണ് പുറത്തേക്ക് വന്നു..

അവൾ :- എന്താ?

ഞാൻ :- വീടിന്റെ താക്കോൽ ഇവിടെ തരാൻ പറഞ്ഞു.. അത്‌ തരാൻ വന്നതാ...

ഞാൻ താക്കോൽ നീട്ടി.. അവൾ പതിയെ അത്‌ വാങ്ങി. എന്റെ മുഖത്തേക്ക് നോക്കി. ഞാനും നോക്കി.. തിരിച്ചു നടന്നു. അപ്പോഴേക്കും കിച്ചു വണ്ടിയുമായി അങ്ങോട്ടേക്ക് വന്നു.. ഞാൻ ഗേറ്റ് കുറ്റി ഇട്ടപ്പോൾ അവൾ അതുപോലെ അവിടെ നിൽപ്പുണ്ട്.. വെറുതെ ഒരു നോട്ടം നോക്കി അവൾ

💬 Comments

View all comments