Chapter Title : നിർമ്മാല്യം 1 [Batman] [ഒരു ഞായറാഴ്ചയും ഒരു തിങ്കളാഴ്ചയും]
അപ്പോഴേക്കും അകത്തേക്ക് കേറി വലതിലടച്ചു..
കിച്ചു..:- പോകാം അണ്ണാ??
അഹ്.. ഞാൻ അവന്റെ പുറകിൽ കേറി നേരെ വീട്ടിലേക്ക് പോയി.ഒന്നു കുളിച്ചു ഒരു ചായയൊക്കെ കുടിച് ഇരുന്നു.
അങ്ങനെ എന്റെ ഒരു ഞായറാഴ്ച തീർന്നു. രാത്രിയിലെ ആഹരവും കഴിച്ചു ഞാൻ കേറി കിടന്നു.
രാവിലെ എണിറ്റു കുളിച്ചു ജോലിക്ക് പോയി. എന്നാൽ എനിക്ക് അന്ന് വേറെയൊരു പണി കിട്ടി. ഞാൻ ജോലി ചെയുന്ന കട അടുത്തുള്ള ഒരു മെഡിക്കൽ കോളേജിൽ ഒരു സെമിനാരിന്റെ ഭാഗമായി സ്റ്റാൾ ഇടാൻ തീരുമാനിച്ചു. അതിന്റെ ഉത്തരവാദിത്വo എന്റെ തലയിൽ ആയി.
ഞാൻ അവിടെത്തെ കാറും മരുന്നും വിസിറ്റിംഗ് കാർഡും എടുത്ത് അങ്ങോട്ട് പോയി. പരിചിതമായ സ്ഥലമാണ് എനിക്ക് ആ കോളേജ്. അവിടെത്തെ സ്റ്റാഫുനെയും പ്രൊഫസർനെയും ഉൾപ്പടെ..
പതിയെ കാർ ഓടിച്ചു അങ്ങോട്ട് കയറ്റി.. മരുന്നും വിസിറ്റിംഗ് കാർഡും എടുത്ത് അകത്തേക്ക് നടന്നു.
കൃത്യം നടക്കായി ഞാൻ ഒരു മേശയും ഒരു കസേരയും സെറ്റ് ചെയ്ത്. അതിന്റെ മുകളിൽ ഒരു ചുവന്ന തുണിയൊക്കെ വിരിച്ച്. മരുന്നും കാർഡും വച്ച് ഒരു ചായയൊക്കെ കുടിച് അവിടെ ഇരുന്നു..വേറെയും കമ്പനികളും കടകളും അവിടെയുണ്ട്..
അകത്ത് സെമിനാർ നടക്കുന്ന സൗണ്ട് ഇങ്ങു പുറത്ത് കേൾക്കാം. ഹാളിൽ acയാണ് എന്നാലും ഞാൻ പുറത്ത് ഇരുന്നു. One piece ഒന്ന് രണ്ട് എപ്പിസോടും കണ്ടിരുന്നപ്പോൾ സെമിനാർ കഴിഞ്ഞ് എല്ലാരും പുറത്തേക്ക് ഇറങ്ങി. സ്റ്റാൾ ഒക്കെ കാണാനും മരുന്നൊക്കെ വാങ്ങിക്കാനും.
ഞാൻ ഫോണേക്കെ മാറ്റി വച്ചു എണിറ്റു നിന്നു.എനിക്ക് അറിയാവുന്നുള്ള പ്രൈഫസർമാരൊക്കെ തന്നെ. അവരൊക്കെ എന്നെ കണ്ടപ്പോൾ ശ്യാമേ.. എന്ന് പറഞ്ഞു
💬 Comments
View all comments