Chapter Title : നിർമ്മാല്യം 1 [Batman] [ഒരു ഞായറാഴ്ചയും ഒരു തിങ്കളാഴ്ചയും]
അടുത്തേക്ക് വന്നു..
എല്ലാരും വന്നു വിശേഷമൊക്കെ ചോദിച്ചു മരുന്നൊക്കെ വാങ്ങിയാണ് പോയത്. അതിന് പുറകെ സ്റ്റുഡന്റസ് ഉം വന്നു സ്റ്റാൾ നോക്കാൻ..
ഓരോരുത്തർ വന്ന് സ്റ്റാൾ കണ്ട് പോയപ്പോൾ അതിന്റെ ഇടയിൽ പരിചയമുള്ള ഒരു മുഖം. അതേ.. ഇന്നലെ കണ്ട് പെണ്ണ്.. ഇവൾ ഇവിടെയാണോ പഠിക്കുന്നെ??
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു. പെട്ടന്ന് അവൾ ചിരിച്ചു.. ഒന്ന് ഞെട്ടിയെങ്കിലും ഞാനും ചിരിച്ചു. അവൾക്കും ഞാൻ ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തു..എന്റെ മുഖത്തു നിന്നും കണ്ണ് എടുക്കാതെ അവൾ ആ കാർഡും കൈയിൽ പിടിച്ചു അടുത്ത സ്റ്റാളിലേക്ക് പോയി..
ഉച്ചക്ക് ശേഷം ഞാൻ ആഹാരം കഴിക്കാൻ കാറ്റീനിലേക്ക് പോയപ്പോൾ അവൾ അവിടെ വേറെ ഒരു പെണ്ണുമായിട്ട് ഇരുന്നു ബുക്ക് നോക്കി എന്തോ സംസാരിക്കുന്നു.
ഞാൻ ചെന്ന് ഒരു ഊണും വാങ്ങി മൂലയിലുള്ള മേശയിൽ പോയി ഇരുന്നു.. ഇടക്ക് എന്റെ കണ്ണ് അവളുടെ മേശയിലേക്ക് പാളിയപ്പോൾ അവൾ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ കണ്ടപ്പോൾ അവൾ വേഗം കണ്ണുമാറ്റി ബുക്കിലേക്ക് നോക്കി..
എനിക്ക് ചിരി വന്നുപോയി.. ഞാൻ പിന്നെ അങ്ങോട്ട് നോക്കിയില്ല.ഊണും കഴിച്.. കാശും കൊടുത്ത് ഇറങ്ങിയപ്പോൾ അവളെ നോക്കി അപ്പോൾ തന്നെ അവൾ എന്നെയും നോക്കി.. ഞാൻ ശെരി എന്ന് തല കുലുക്കി.. അവളും തിരിച്ചു തല കുലുക്കി ചിരിച്ചു..
ഞാൻ ബാക്കി വന്ന് മരുന്നും കാർഡും എടുത്ത് കാറിന്റെ അടുത്തേക്ക് നടന്നു.. എല്ലാം കാറിൽ വച്ച് സെറ്റ് ആക്കി ഞാൻ അവളെ ഒന്നൂടി കാണാൻ വേണ്ടി ആ പരിസരം ഒന്ന് പരതി...
കിട്ടി.. ദേ നിൽക്കുന്നു..
💬 Comments
View all comments