Chapter Title : നിരുപമ 5 [Manjusha Manoj]
അവളെ എടുത്തു കറക്കി. ആ ഒഴിഞ്ഞ വീട്ടിൽ അവരുടെ ചിരിയും സന്തോഷവും നിറഞ്ഞു. പുതിയൊരു ജീവിതം അവിടെ തുടങ്ങുകയായിരുന്നു.
—---------------------
വാടകയ്ക്ക് എടുത്ത ആ കൊച്ചു വീട് നിരുപമയ്ക്കും ജിത്തുവിനും ഒരു കൊട്ടാരം പോലെ തോന്നി. അടുത്ത രണ്ട് ദിവസങ്ങൾ അവർ ആ വീട് ഒരുക്കുന്ന തിരക്കിലായിരുന്നു.
അത്യാവശ്യം വേണ്ട പാത്രങ്ങളും, ഒരു ഗ്യാസ് സ്റ്റൗവും, കിടക്കാൻ നല്ലൊരു മെത്തയും അവർ വാങ്ങി. ജനാലകൾക്ക് പുതിയ കർട്ടനുകൾ ഇട്ടു. വീട് മുഴുവൻ കഴുകി വൃത്തിയാക്കി.
ജോലികൾ എല്ലാം ഒതുങ്ങിയപ്പോൾ സമയം സന്ധ്യയായിരുന്നു. നിരുപമ അടുക്കളയിൽ പോയി പുതിയ ഗ്യാസ് അടുപ്പിൽ ചായ വെച്ചു. പാൽ തിളച്ചു തൂകിയപ്പോൾ ആ പുതിയ വീട്ടിൽ ഐശ്വര്യത്തിന്റെ മണം പരന്നു.
അവൾ ഒരു വലിയ കപ്പിൽ ചായയുമായി ഹാളിലേക്ക് വന്നു. ജിത്തു തറയിൽ വിരിച്ച പുതിയ പായയിൽ ഇരിക്കുകയായിരുന്നു. അവൾ അവന്റെ അടുത്തു വന്നിരുന്നു.
നിരുപമ: "കുടിക്ക്... നമ്മുടെ സ്വന്തം വീട്ടിലെ ആദ്യത്തെ ചായ."
ജിത്തു ആ കപ്പ് വാങ്ങി ഒരിറക്ക് കുടിച്ചു. എന്നിട്ട് അത് അവൾക്ക് നീട്ടി. അവൾ അത് വാങ്ങി, അവന്റെ ചുണ്ട് പതിഞ്ഞ അതേ സ്ഥലത്തു തന്നെ ചുണ്ട് ചേർത്ത് കുടിച്ചു. ചായയുടെ ചൂടിനൊപ്പം അവരുടെ പ്രണയത്തിന്റെ ചൂടും ആ കപ്പിൽ നിറഞ്ഞു. അവർ മാറി മാറി ആ ചായ കുടിച്ചു തീർത്തു.
ജിത്തു കപ്പ് താഴെ വെച്ചിട്ട് അവളെ നോക്കി ചിരിച്ചു. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു.
ജിത്തു: "നിരു... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇനി നമ്മളെ തടുക്കാൻ ആരുമില്ല. വാതിൽ അടച്ചാൽ പിന്നെ
💬 Comments
View all comments