Chapter Title : നിശ 2 [Maradona]
നിശ 2
Nisha Part 2 | Author : Maradona | Previous Part
"കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്ലാറ്റിൽ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? !!!!"
അവൾ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവിൽ നിന്ന് ബക്കറ്റിൽ നിറയെ വെള്ളം അവൾ എടുത്തതും അവൻ തലയിൽ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാൻ കണ്ടത്.
"അളിയാ നീ തീർന്നാടാ തീർന്നു." അതും പറഞ്ഞു ഞാൻ അവനെ ജല പീരങ്കിക്കു മുന്നിൽ നിർത്തി മുറിക്കുള്ളിൽ കയറി വാതിൽ അടച്ചിരുന്നു.
അൽപ സമയത്തിന് ശേഷമാണ് ഞാൻ മുറി തുറന്ന് വെളിയിലിറങ്ങിയത്. നോക്കുമ്പോ രണ്ടും ബാൽക്കണിയിൽ നിൽപ്പുണ്ട്. അനീഷിന്റെ തലവഴി അവൾ വെള്ളം ഒഴിച്ചിട്ട് ടർക്കി കൊണ്ട് തല തോർത്തി കൊടുക്കുകയാണ്. ഞാൻ അത് കണ്ടു ചിരിച്ചു.
"അങ്ങട് വരാമോ ആവോ?" ബാൽക്കണിക്ക് വെളിയിൽ കൈകൊണ്ട് കണ്ണ് പൊത്തിക്കൊണ്ട് ഞാൻ ചോതിച്ചു.
സ്മിത ടർക്കി അവന്റെ കൈയിൽ കൊടുത്തിട്ട് അല്പം മാറി തലകുനിച്ചു നിന്നു.
"പണ്ടേ ഇതൊക്കെ ആകാമരുന്നല്ലോ, രണ്ടാളും മനസ്സിൽ വച്ചു നടന്നിട്ടല്ലേ. കുഴപ്പമില്ല ഇനിയും ടൈം ഉണ്ടല്ലോ. അല്ല ഇനിയെന്താ നിനക്ക് ഹോസ്പിറ്റലിൽ പോകണമെന്നല്ലേ പറഞ്ഞെ പോകണ്ടേ?"
"ഞാൻ ചുമ്മാ പറഞ്ഞതാ, എനിക്കിന്ന് പോവണ്ട" ഞാൻ ചോദിച്ചപ്പോൾ അവൾ അനീഷിന് മറഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
"ഞങ്ങൾക്ക് നിന്നെപ്പോലെ ഇക്കാര്യത്തിൽ മുൻപരിചയം ഇല്ലാലോ… അതുകൊണ്ടുള്ള സ്റ്റാർട്ടിങ് ട്രബിൾ അല്ലെ നീ ഷമിക്ക്.. ഇപ്പൊ എല്ലാം ഓക്കേ
💬 Comments
View all comments