Chapter Title : നിശ 2 [Maradona]
പലപ്പോളും നിർവികാരയായി ക്ലാസ്സിലേക്ക് വരുന്ന അവൾ ക്ലാസ്സിൽ എത്തി കഴിഞ്ഞ് ആക്ടിവാകുന്നതും ചിലപ്പോ എന്തോ ഓർത്ത് ഇരിക്കുന്നതും ഒക്കെ കാണാറുണ്ടങ്കിലും അപ്പോളൊക്കെ നേരിട്ട് ചെന്ന് ചോതിക്കാൻ പേടി ആരുന്നു. ചിലപ്പോ ചോതിക്കുന്നതിന്റെ ഉദ്ദേശശുദ്ധി തെറ്റുധരിച്ചു പഴയ പോലെ പിറകെ നടക്കാൻ ചെല്ലുന്നത് ആണെന്ന് കരുതണ്ടാ എന്ന്തോന്നി, അപ്പോളൊക്കെ അനീഷിനെ അവൾക്കരികിലേക്ക് പറഞ്ഞു വിടും. അവൻ ചെന്ന് എന്തങ്കിലും ഒക്കെ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുമ്പോ അവൾ പഴയ പോലെ കൂൾ ആകും. ചിലപ്പോളൊക്കെ ആകാശിനെയും ഉന്തി തള്ളി വിടും. ഇതിനൊക്കെ ഷീല ചേച്ചിടെ കടയിൽ നിന്ന് സ്പെഷ്യൽ ചെലവ് ചെയ്യിക്കും തെണ്ടികൾ.
വല്യ പരീക്ഷയും കടന്ന് ഞങ്ങൾ അങ്ങനെ പത്തിൽ എത്തി. നല്ല വിജയ ശതമാനമുള്ള സ്കൂളിൽ നേരത്തെ തന്നെ സ്പെഷ്യൽ ക്ലാസുകൾ തുടങ്ങും. ആദ്യ ദിവസങ്ങളിൽ ഉച്ച വരെയുള്ളത് ക്രമേണ വയികുന്നേരം വരെ ആയി.
പക്ഷെ ക്ലാസ്സ് തുടങ്ങി രണ്ട് ആഴ്ച പിന്നിട്ടിട്ടും അശ്വതി മാത്രം സ്ഥിരം വരാതെ ഇരുന്നത്തിന്റെ പിന്നിലെ കാരണം ആർക്കും അറിയില്ലായിരുന്നു. ആകാശും അനീഷും മുഖേന ഞാൻ നടത്തിയ അന്വഷണങ്ങളിൽ അവളുടെ വീടുമായി അടുപ്പമുള്ള ആരും തന്നെ ക്ലാസ്സിൽ ഇല്ല എന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ക്ലാസ്സിൽ അധികം ആർക്കും വലിയ ധാരണ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെയാണ് പത്താംക്ലാസ്സുകാർക്ക് വേണ്ടി മാത്രം നടത്തുന്ന സ്പെഷ്യൽ PTA മീറ്റിംഗ് വന്നത്. ഓരോ ഡിവിഷനും ഓരോ ദിവസം ആണ് മീറ്റിംഗ്. എക്സ്ട്രാ ക്ലാസ്സ്, കുട്ടികളുടെ പഠന നിലവാരം, വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെയാണ് ചർച്ചാ വിഷയം. പരീക്ഷ പേപ്പർ കാണിക്കാൻ അല്ലാത്തത് കൊണ്ട് മിക്കവരുടെയും വീട്ടിൽ
💬 Comments
View all comments