0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1K
ചെയ്തുള്ളു. അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയപ്പോ ആകാശ് കയറി വന്നു. വായും പൊളിച്ച് ഇരുന്ന എന്നോട് അവൻ കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞതൊക്കെ അവനോടും പറഞ്ഞു. അപ്പോളേക്കും അനീഷും മറ്റ് കുറച്ചു കുട്ടികളും ക്ലാസ്സിലേക്ക് വന്നിരുന്നു. ഞങ്ങൾ അവനെയും വിളിച്ചു മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു. "ടാ അവൾ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ല, ഇഷ്ടമല്ല എന്നും പറഞ്ഞില്ല. അവൾ പറഞ്ഞതാ ശരി. ഇപ്പൊ നമ്മൾ പിള്ളേരല്ലേ. വലുതായിട്ട് പോരെ ഇതൊക്കെ… ഇപ്പൊ അവൾ ഡീസന്റ് ആയിട്ട് കാര്യം പറഞ്ഞത്. കൂടുതൽ അലമ്പാക്കിയാ ടീച്ചേർസ് അറിയും തന്നെയല്ല വെറുതെ പുറകെ നടന്നാൽ അവൾക്ക്‌ ചിലപ്പോ ഇഷ്ടപെട്ടില്ല എന്നും വരാം. പിന്നെ നിനക്ക് ഒരു സ്കോപും ഇല്ലത്തെ ആകും" കുറേ നേരത്തെ ദീർഘമായ ആലോചനക്കൊടുവിൽ അനീഷ്‌ തന്നെ തീരുമാനം പറഞ്ഞു. ആകാശും അത് ശരിവച്ചു. ഉച്ച കഴിഞ്ഞ് കഥാ രചനയ്ക്ക് അവൻ വിളിച്ചോണ്ട് പോയി. താല്പര്യം ഇല്ലങ്കിലും അവൻ വിളിച്ചതുകൊണ്ട് മാത്രമാണ് പോയത്. അന്ന് മുഴുവൻ അവൻ എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അത്ര സങ്കടം തോന്നിയില്ല. അല്ലങ്കിൽ തന്നെ ചെറിയ നിരാശ തോന്നിയതിന് അപ്പുറം വല്യ ദുഃഖം ഒന്നും ഇല്ലായിരുന്നു എന്നത് സത്യം. പിറ്റേ ദിവസം മുഴുവൻ അവന്മാർ കൂടെകൂടി നടന്നത് കൊണ്ട് മറ്റൊന്നും ഓർക്കാനുള്ള സമയം അവന്മാർ തന്നില്ല. ക്ലാസ്സ്‌ തുടങ്ങിയപ്പോളും അവൾ വന്ന് സാധാരണ പോലെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷെ അന്നത്തെ കാര്യമോ അതുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങളും അവൾപിന്നീട് ചോദിച്ചതും ഇല്ല. അവളുടെ ഭാഗത്ത് നിന്ന് അങ്ങനത്തെ രീതിയിൽ ഒരു പെരുമാറ്റം ഉണ്ടായിട്ടുമില്ലായിരുന്നു. ദിവസങ്ങൾ കടന്നുപോയി.

💬 Comments

View all comments