Chapter Title : നിശ 2 [Maradona]
പോലും തരാതെ ചീറി പാഞ്ഞ കാറിനുള്ളിൽ നിന്ന് ആ കണ്ണുകൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവ നിറഞ്ഞിരുന്നോ?. അറിയില്ല.
"എന്തിന് പാഞ്ഞു പറിച്ച് ഓടുവാടാ പിള്ളേരെ? " അമ്മയുടെ ശകാര ശബ്ദം ഞങ്ങളെ തേടി എത്തി.
"ഞങ്ങടെ കൂടെ പഠിക്കുന്ന കുട്ടിയാരുന്നു ആ കാറിൽ. പത്തിലായെ പിന്നെ ക്ലാസിനു വന്നിട്ടില്ല. എന്താ കാര്യം എന്ന് ചോതിക്കാൻ വന്നതാ. എന്നാലും അവടെ അച്ഛൻ എന്നാ പോക്കാ പോയെ !! ഒടുക്കത്തെ സ്പീഡ്" അനീഷാണ് അമ്മക്ക് വിവരിച്ചത്.
"ശാരദയുടെ മോളോ? അവക്ക് ടിസി വാങ്ങാൻ വന്നതാ. നിങ്ങൾ അറിഞ്ഞില്ലേ?? " അമ്മ പറഞ്ഞത് സത്യത്തിൽ ഉണ്ടാക്കിയ ഞെട്ടൽ വലുതായിരുന്നു.
"ആന്റിയോട് ആര് പറഞ്ഞു? " അനീഷ് തന്നെയാണ് ചോദിച്ചത്.
"ശാരദ തന്നെയാ പറഞ്ഞെ. ഞങ്ങൾ ഓഫീസിൽ വച്ച് കണ്ടാരുന്നു. ആ കൊച്ചും ഉണ്ടാരുന്നു. അതിന് മനസ്സ് ഇല്ല. ശാരദയുടെ നിർബന്ധത്തിനു മാറ്റുന്നതാ."
ഇന്നല്ലെങ്കിൽ നാളെ അവൾ ക്ലാസ്സിൽ വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇനി അതിന്റെ ആവശ്യം ഇല്ല. അവൾ ഇവിടെ നിന്ന് പോകുന്നു. അല്ല പോയിരിക്കുന്നു. വീട്ടിൽ എത്തിയ പാടെ കട്ടിലിൽ കയറി കിടന്നു. അന്നത്തെ സംഭവത്തിനു ശേഷം പലപ്പോഴും അവളോട് സംസാരിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ അവൾ ഇങ്ങോട്ട് ചോതിക്കുന്നതിനുള്ള ഒറ്റവാക്ക് ഉത്തരങ്ങൾ ആരുന്നു. അന്ന് അവൾ വേണ്ട എന്ന് പറഞ്ഞപ്പോ വലിയ സങ്കടം ഒന്നും തോന്നിയില്ല. പക്ഷെ അവളെ ശ്രദ്ധിക്കുന്നത് ശീലമാക്കിയപ്പോ, ഇപ്പൊ അവളുടെ ഓരോ ഭാവങ്ങളും മനഃപാഠമാണ്. ഇപ്പൊ എന്തോ മനസിലൊരു വിങ്ങൽ.
വയികിട്ട് വായന ശാലയിൽ ചെന്നപ്പോ അനീഷും അവിടെ ഉണ്ട്.
"പോട്ടെടാ, അല്ലേലും അവൾ
💬 Comments
View all comments