0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1K
ഇഷ്ടമാണെന്ന് ഒന്നും പറഞ്ഞിട്ടില്ലലോ. അപ്പൊ പിന്നെ നീയെന്തിനാ വിഷമിക്കുന്നെ." മുഖത്ത് ഒളിപ്പിച്ച നിരാശ കണ്ടുപിടിക്കാൻ അവന് പാടുപെടേണ്ടി വന്നില്ല. "അല്ല, ആന്റിക്ക് അവളെ എങ്ങനെ അറിയാം? അവടെ അമ്മയെ തന്നെ ഞാൻ ആദ്യം ആയിട്ട് കാണുവാ. തന്തപ്പടി കാറിൽ തന്നെ ഇരുന്നത് കൊണ്ട് കാണാൻ പറ്റിയില്ല." അവൻ അത് പറഞ്ഞപ്പോളാണ് എനിക്കും അതോർമ്മ വന്നത്. അവളുടെ അമ്മയെ എന്റെ അമ്മക്ക് നേരത്തെ അറിയാമായിരിക്കണം. അതാണല്ലോ പേരെടുത്തു പറഞ്ഞത്. "അമ്മേ അമ്മക്ക് ആ അശ്വതിയുടെ അമ്മയെ എങ്ങനറിയാം?" തിരികെ വീട്ടിൽ ചെന്ന പാടെ അമ്മയോട് കാര്യം തിരക്കി. "സ്കൂളിൽ വച്ച് കണ്ടില്ലേ" അശ്വതി എന്ന് പറഞ്ഞിട്ട് മനസ്സിലാകാതെ എന്നെ നോക്കിയ അമ്മക്ക് മനസിലാക്കാൻ ഞാൻ പറഞ്ഞു. "അത് നമ്മുടെ അക്കരേലെ ബാലേന്ദ്രന്റെ കെട്ട്യോളാ. അവൾ ബാലേന്ദ്രനെ ഇട്ടിട്ട് പണ്ടേ പോയതാ. അന്ന് തൊട്ട് അവൻ വെള്ളമടിച്ചു നടക്കുവാ" അമ്മ പറഞ്ഞു. പക്ഷെ അതെനിക്ക് പുതിയ അറിവായിരുന്നു. അമ്മ പറഞ്ഞത് വച്ചിട്ട് എപ്പോളും മദ്യത്തിന്റെ മണമുള്ള ബാലചന്ദ്രൻ എന്ന ആളെ എനിക്ക് അറിയാം. പക്ഷെ അയാൾക്ക് ഒരു മകൾ ഉള്ളതായോ, അത് സ്വന്തം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണന്നോ, അതിനും അപ്പുറം എനിക്ക് പ്രിയപ്പെട്ടവൾ ആണ് അവൾ എന്നോ അറിഞ്ഞിരുന്നില്ല. "ആണോ, ഞങ്ങടെ കൂടെ പടിച്ചായാ, പക്ഷേ എനിക്ക് അറിയില്ലാരുന്നല്ലോ. അവളെ ഇവിടെങ്ങും കണ്ടിട്ടും ഇല്ല" ഞാൻ നിഷ്കളങ്കത വാരി പൂശി മുഖത്തിട്ട് പറഞ്ഞു.
"ആ കൊച്ച് ശാരദയുടെ വീട്ടിൽ നിന്നാ പഠിച്ചേ. ഡിവോഴ്സ് ആയപ്പോ കോടതി വിധി അങ്ങനാരുന്നു. പക്ഷെ ഇടയ്ക്കു ബാലേന്ദ്രനെ കാണാൻ വരും. അന്നേ അവനെ ഒന്ന്

💬 Comments

View all comments