0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1K
മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അവൾ അത് തന്നെ നിന്നോടും പറഞ്ഞിട്ടുണ്ടാകും അല്ലെ "അങ്ങേര് അത് പറഞ്ഞപ്പോ ഞങ്ങൾക്ക് പേടി മാറി ആകാംഷ ആയി.
എല്ലാ കാര്യവും അവൾ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അങ്ങേര് പറഞ്ഞത് അനുസരിച്ചാണ് അന്നങ്ങനെ പറഞ്ഞെ. പിന്നെ പ്രധാന കാര്യം അശ്വതി എന്ന് ഞങ്ങൾ അറിയുന്ന അവൾ അവളുടെ അച്ഛന്റെ അമ്മു ആണ്. "ശരി അങ്കിളേ, ഇതെല്ലടത്തും കൊടുക്കണം. ക്യാമ്പിൽ വരണേ.." ഞങ്ങൾ പതിയെ സ്കൂട്ട് ആകാൻ വേണ്ടി പറഞ്ഞു പുറത്തേക്കിറങ്ങി. "കരളും ഹൃദയവും എല്ലാം പോയി. ഇനി കണ്ണ് മാത്രം എന്തിനാ, നിങ്ങൾ ചെല്ല് അപ്പൊ ശരി." മൂലയ്ക്ക് ഇരുന്ന പയിന്റ് കുപ്പി എടുത്ത് പൊട്ടിച്ചു കൊണ്ട് വാതിൽക്കൽ ചാരി നിന്ന് പുള്ളി പറഞ്ഞു. ഞങ്ങളൊന്നും പറയാതെ തിരിഞ്ഞ് നടന്നു. "ടാ" പുറകിൽ നിന്ന് വീണ്ടും വിളി വന്നു. തിരിഞ്ഞു നോക്കിയപ്പോൾ പുള്ളി ഒരു പുഞ്ചിരി ആയി നിക്കുന്നു. "നന്നായി പഠിക്കണം. ചുമ്മാ കുഞ്ഞുകളിച്ച് നടക്കരുത് കേട്ടോ… പിന്നെ എന്റെ അമ്മുനെ കണ്ടാ ഞാൻ തിരക്കിന്നു ഒന്ന് പറഞ്ഞേക്ക്" അതും പറഞ്ഞു അയാൾ ആ കുപ്പി വായിലേക്ക് കമഴ്ത്തി. ഞങ്ങൾ തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ പിന്നെ ഞങ്ങൾ അവളെ കണ്ടില്ല. ഇടക്ക് എപ്പോളൊക്കെയോ അവളുടെ അച്ഛനെ കണ്ടപ്പോ സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അയാൾ. ഒന്നെങ്കിൽ ആരോടും മിണ്ടാതെ വേഗത്തിൽ നടന്നു പോകുന്നത് കാണാം. അല്ലങ്കിൽ എല്ലാരോടും സംസാരിച്ചു മദ്യപിച്ചു തീരെ ബോധം ഇല്ലാതെയും. രണ്ടാമത്തെ പോലെയാണ് മിക്കപ്പോളും. അയാൾ ഞങ്ങളെ കണ്ട ഭാവം കാണിച്ചിട്ടുമില്ല.

💬 Comments

View all comments