Chapter Title : നിശ 2 [Maradona]
വീട്ടിലേക്ക് പോകാൻ പിന്നെ തോന്നിയില്ല.
ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കടന്ന് പോയി. SSLC പരീക്ഷ കഴിഞ്ഞു. ഭലം വന്നപ്പോ ഞങ്ങൾക്ക് നല്ല മാർക്ക് തന്നെ ഉണ്ട്. ഇംഗ്ലീഷ് അദ്യാപകൻ ആകണം എന്നാണ് അനീഷിന്റെ ആഗ്രഹം. ജേർണലിസം പഠിക്കണം എന്നാണ് എനിക്ക്. ഞങ്ങൾ അനീഷിന്റെ അച്ഛനായ വേണുമാഷിനോട് ആ കാര്യം പറഞ്ഞു. നിങ്ങൾക് എന്താണോ ആഗ്രഹം അത് ചെയ്യാനാണ് പുള്ളി പറഞ്ഞത്. അതുപ്രകാരം ഞങൾ ഹ്യുമാനിറ്റീസ് എടുത്തു പഠിക്കാൻ തീരുമാനിച്ചു. വീട്ടിൽ പറഞ്ഞപ്പോ ആദ്യം കുറച്ച് പ്രശ്നം ഉണ്ടാരുന്നു. അമ്മക്ക് എന്നെ മെഡിക്കൽ ഫീൽഡിൽ വിടണം എന്നായിരുന്നു ആഗ്രഹം. പിന്നെ ഹ്യുമാനിറ്റീസ് കഴിഞ്ഞ് ആർട്സ് ഡിഗ്രി എടുത്ത് ജേർണലിസം പഠിക്കാൻ പോണം എന്ന് ഞാൻ ഉറച്ചു നിന്നപ്പോ പിന്നെ അവരും സമ്മതിച്ചു. ഇതിനിടയിൽ ഇക്കാര്യം അച്ഛൻ വേണു മാഷിനോട് സംസാരിച്ചെന്നും മാഷാണ് അച്ഛനേം അമ്മയെയും കൺവിൻസ് ചെയ്തത് എന്നും പിന്നീട് അനീഷ് പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്. എന്തായാലും അത് നന്നായി.
പ്ലസ് വൺ ആപ്പിളിക്കേഷൻ ഒക്കെ കൊടുത്ത് കഴിഞ്ഞ് ഒരു ദിവസം ലൈബ്രറിയിൽ ഇരിക്കുമ്പോളാണ് അശ്വതിയുടെ അച്ഛൻ അങ്ങോട്ട് കയറി വന്നത്. വേഗത്തിൽ കയറി വന്നപ്പോ ഞങ്ങൾ രണ്ടും എണിറ്റു നിന്നു.
"മാധവൻ ഇല്ലേ? " ആ ചോദ്യത്തിന് പഴയ ഗാംഭീര്യം ഉണ്ടായിരുന്നില്ല.
ഷെൽഫിൽ പുസ്തകങ്ങൾ അടുക്കുകയാരുന്ന മാധവേട്ടനെ അനീഷ് വിളിച്ചു.
"എന്താ ബാലേട്ടാ, എന്നാ ആശുപത്രീന് വന്നേ? " പുള്ളിയെ കണ്ടപ്പോ മാധവേട്ടൻ ചോദിച്ചു.
"മാധവാ നീ വീട് വക്കാൻ വസ്തു നോക്കുന്നുണ്ടന്നു കേട്ടു.. എന്റെ വീട് ഇരിക്കുന്ന അഞ്ചുസെന്റ് ഇട്ടിട്ട് ബാക്കി റോഡ് സൈഡിലെ
💬 Comments
View all comments