Chapter Title : നിശ 2 [Maradona]
മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…"
ചുമന്ന മഷികൊണ്ട് അടിവരയിട്ട വരികൾ. അന്ന് കലോത്സവത്തിന് കഥാ മത്സരത്തിൽ പങ്കെടുത്തപ്പോൾ ഞാൻ എഴുതിയ കഥയാണ്. തെരഞ്ഞെടുത്തവ സ്കൂൾ മാഗസിൻ കൊടുത്തപ്പോൾ ഇതും പ്രസിദ്ധീകരിച്ചു. ഫസ്റ്റ് കിട്ടിയില്ലങ്കിലും പൈങ്കിളി വരികൾ അന്ന് സ്കൂൾ തരംഗം ആയിരുന്നു.
ഞാൻ അത് അനീഷിനെ കാണിച്ചു.
"അവൾക്കും ഇഷ്ടം ആയിരുന്നു അല്ലേ.. " അവൻ അത് വായിച്ചിട്ടു ചോദിച്ചു.
"ഹ്മ്മ്...ഞാൻ ആയിരിക്കും." ഞാൻ ആ താളുകൾ നെഞ്ചോടു ചേർത്ത് കട്ടിലിലേക്ക് കിടന്നു.
അടുത്ത ദിവസങ്ങളിൽ അനീഷ് എന്റെ ഒപ്പം തന്നെ ഉണ്ടാരുന്നു. അവളെ കാണണം എങ്കിൽ അവളുടെ വീട്ടിൽ പോയാലെ നടക്കുകയൊള്ളു. അത് എവിടെ ആണെന്ന് അറിയില്ല. വീടിനെ കുറിച്ച് അധികം സംസാരിക്കാറില്ല അവൾ. ആരോടെങ്കിലും ചോദിക്കാമെന്ന് കരുതിയാൽ ഇപ്പോ തന്നെ ഞാൻ അവളുമായി വർഷങ്ങളായി പ്രേമത്തിൽ ആയിരുന്നു എന്നാ നാട്ടിൽ സംസാരം. എന്തോ വീട്ടിൽ ഏതായാലും അതേ കുറിച്ച് ഒന്നും ചോദിച്ചില്ല. അവളെ കാണാൻ പോകുന്നതിൽ പരിധി ഉണ്ടന്ന് അറിയാവുന്നത് കൊണ്ടാകും.
റിസൾട്ട് വന്നു. എല്ലാവരും നല്ല മാർക്കോടെ ആണ് ജയിച്ചത്. ടിസി വാങ്ങാനും മറ്റ് കാര്യങ്ങൾക്കും അവൾ സ്കൂളിൽ വരുമെന്ന് പ്രതീക്ഷിച്ച് അവിടെ ഉള്ള കൂട്ടുകാരോട് അവളെ കണ്ടാൽ ഉടൻ അറിയിക്കണം എന്ന് പറഞ്ഞു ഏല്പിച്ചു. ഞങ്ങടെ കാര്യം നാട്ടിൽ പാട്ടായി. ഇനിയിപ്പോ ആരോട് പറഞ്ഞാലും എന്താ.
അങ്ങനെ ഒരു ദിവസം ഞങ്ങൾ അനീഷിന്റെ വീട്ടിൽ ഇരിക്കുകയാരുന്നു. സിറ്റ് ഔട്ടിൽ ഇരുന്ന് കാര്യം പറഞ്ഞിരുന്നപ്പോ വേണു മാഷ് കേറി
💬 Comments
View all comments