Chapter Title : നിശ 2 [Maradona]
അയാളെഴുതി വച്ചിട്ടുണ്ട്. അശ്വതിയെ നോക്കാൻ ആണ് അങ്ങനെ എഴുതിയെ എന്നാ എല്ലാരും പറയുന്നേ. അവൾ സ്വമേധയാ കൊടുത്തില്ലേ അതു സർക്കാരിന് പോകും എന്ന് വ്യവസ്ഥ വച്ച് രജിസ്റ്റർ ചെയ്തു. അതൊക്കെ അറിഞ്ഞപ്പോ അവളുടെ അമ്മ അവളെ രാത്രി തന്നെ കൊണ്ടുപോയി. പാവം അവൾ ആകെ തളർന്നിരിക്കുയാ." അവന്റെ വാക്കുകൾ എല്ലാം കേട്ടിരുന്നു. കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്. ഒരുനോക്ക് കാണാൻ പോലും പറ്റിയില്ല.
"എന്നോട് ആരും പറഞ്ഞില്ല" ഞാൻ വിറക്കുന്ന സ്വരത്തിൽ പറഞ്ഞു.
"ടാ അത് പിന്നെ, നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നാട്ടിൽ ചെറിയ സംസാരം ഉണ്ട്. സ്കൂളിലെ പിള്ളാര് ആരോ പറഞ്ഞതാ. നിന്റെ വീട്ടിലും അറിഞ്ഞു കാണും. അതാ നിന്നെ നേരത്തേ ഇങ്ങ് കൊണ്ടുവന്നേ. രാത്രിയിൽ നിന്നെ വന്നു കാണണ്ടാ എന്ന് എനിക്കും ഓർഡർ ഉണ്ടാരുന്നു." അവൻ പറഞ്ഞപ്പോ മുഖം പൊത്തി കരഞ്ഞുപോയ് ഞാൻ. വീട്ടുകാരേം കുറ്റം പറയാൻ പറ്റില്ല. വെറും പ്ലസ് ടു മാത്രം കഴിഞ്ഞ ഞാൻ. അവളുടെ സാഹചര്യങ്ങളും. അവരുടെ വശത്തുനിന്ന് ചിന്തിച്ചാൽ അതാരുന്നു ശരി.
"ടാ ഇത് അവൾ തരാൻ പറഞ്ഞു" അവൻ കയ്യിലിരുന്ന ബുക്ക് എന്നിക്ക് തന്നു. പഴയ സ്കൂൾ മാഗസിൻ ആണ്. ഞാൻ പേജ് മറിച്ചു നോക്കി.. ഒരു പേജ് മാത്രം മടക്കി വച്ചിരുന്നാൽ അത് തുറന്ന് നോക്കി…
"കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രതിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ
💬 Comments
View all comments