Chapter Title : നിശ 2 [Maradona]
സ്ത്രീകൾ പിന്നെ അവളെ കൊണ്ടുപോയി. മൂകമായ ചുറ്റുപാട് ആണെങ്കിലും ആരും കരഞ്ഞു കണ്ടില്ല. ആകെ കരഞ്ഞ അശ്വതി ആണങ്കിൽ ഇപ്പൊ അതിന് കൂടെ കഴിയാതെ തളർന്നു വീണിരിക്കുന്നു. അടക്കം കഴിയുന്നത് വരെ ഞങ്ങൾ അവിടെ നിന്നു. വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒക്കെ വന്നതിനാൽ അവർ എന്നെ വിളിച്ചു കൊണ്ട് വീട്ടിൽ കൊണ്ടുപോയി. അവളുടെ അവസ്ഥ ഓർത്ത് മാത്രം ആയിരുന്നു എനിക്ക് സങ്കടം. രാത്രി നേരത്തെ മുറിയിൽ കയറി കിടന്നു. ഉറക്കം വന്നില്ല. എപ്പോളോ വെളുപ്പിനെ മാത്രം ആണ് ഉറങ്ങിയത്. രാവിലെ അമ്മ തട്ടി ഉണർത്തിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. അമ്മയുടെ പിന്നിൽ അനീഷും നിൽക്കുന്നുണ്ടായിരുന്നു. അമ്മ മുറിയിൽ നിന്ന് ഇറങ്ങിയപ്പോ അവൻ എന്റെ അടുത്ത് വന്നിരുന്നു.
"ടാ" അവന്റെ ശബ്ദം ഇടറിയിരുന്നു.
ഞാൻ ചാടി എന്നിട്ട് നേരെ ഇരുന്നു.
"കാര്യം പറയടാ" ഞാൻ ചോദിച്ചു.
"ടാ അവളെ കൊണ്ടുപോയി. ഇന്നലെ നീ പൊന്ന് കഴിഞ്ഞ് ഭയങ്കര സീൻ ആരുന്നു. അവൾ പോകുന്നില്ല, ആ വീട്ടിൽ നിന്നോളം എന്നൊക്കെ പറഞ്ഞു ഭയങ്കര ബഹളം ആരുന്നു. അവളുടെ അമ്മയും ആദ്യമൊക്കെ സപ്പോർട്ട് പറഞ്ഞതാ.
പക്ഷെ മരണ ശേഷം അവളുടെ അച്ഛൻ ആ സ്ഥലം പഞ്ചായത്തിന് അംഗനവാടി തുടങ്ങാൻ എഴുതി വച്ചിരിക്കുകയാ എന്ന് മാധവേട്ടൻ പറഞ്ഞു. തന്നെയല്ല വിറ്റ സ്ഥലത്തിന്റെ പണവും ഇൻഷുറൻസ് നോമിനീ അശ്വതി ആണെന്നും പറഞ്ഞു മാധവേട്ടൻ പേപ്പറും കുറേ പണവും അവളുടെ കൈയിൽ കൊടുത്തു. പിന്നെ ഏതോ സ്ഥലത്തിന്റെ മുദ്ര പത്രവും. അവളുടെ കാലശേഷം അവൾ പറയുന്ന ആൾക്ക് മാത്രമേ അതിനൊക്കെ അവകാശം ഒള്ളൂ എന്ന്
💬 Comments
View all comments