Chapter Title : നിശ 2 [Maradona]
കടലാസുകളും.
ഞങ്ങൾ തിരികെ ഹോസ്പിറ്റലിൽ എത്തിയപ്പോ അവിടെ അവളുടെ അമ്മയുടെ കാറ് കിടപ്പുണ്ടാരുന്നു. പ്രശ്നം ആകുമെന്ന് ഞാൻ ഒന്ന് പേടിച്ചെങ്കിലും വേണുമാഷിന്റെ കൂടെ വരുന്ന അനീഷിനെ കണ്ടപ്പോ ആശ്വാസം ആയി. വേണു മാഷ് എങ്ങനെ എത്തി എന്ന് ആലോചിച്ചു ഞങ്ങൾ അവരുടെ അടുത്തെത്തി. അവൻ വിളിച്ചതാകും.
"ടാ പുള്ളി മരിച്ചു" അനീഷ് അത് പറഞ്ഞപ്പോൾ എനിക്ക് വലിയ ഷോക്ക് ആയി. എന്താ ചെയ്യണ്ടത് എന്നറിയാത്ത അവസ്ഥ. കണ്ണ് നിറഞ്ഞത് എന്തിനാണ് എന്ന് ഞാൻ തന്നെ ഓർത്തു പോയി. ചിലപ്പോ അശ്വതിയുടെ അവസ്ഥ ഓർത്താകും.
"അവളുടെ അമ്മ ഒക്കെ വന്നിട്ടുണ്ട്… ഇന്ന് തന്നെ അടക്കം നടത്താൻ ആണ് തീരുമാനം" അകത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു. Icu വിനു വെളിയിൽ അവൾ ഇരുന്നു കരയുന്നു. എന്നെ കണ്ടപ്പോ വീണ്ടും ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിക് അറിയില്ല. ചില നാട്ടുകാരും അവളുടെ അമ്മയും അവിടെ നിൽപ്പുണ്ട്. മാധവേട്ടൻ ആശുപത്രി ബില്ല് ഒക്കെ കൊടുത്ത് ആംബുലൻസിൽ ബോഡിവീട്ടിൽ എത്തിക്കുന്നതിന് വേണ്ടത് ഒക്കെ ചെയ്തു. വേണു മാഷ് എന്നേം അവനേം വിളിച്ചുകൊണ്ടു അവരുടെ കാറിൽ വീട്ടിലേക്ക് പോയി. ഞാൻ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞിട്ട് അനീഷിന്റെ അടുത്തേക്ക് വീണ്ടും പോയി. നാട്ടിൽ ഒക്കെ അപ്പോളേക്ക് എല്ലാരും അറിഞ്ഞുകഴിഞ്ഞിരുന്നു. അവളുടെ വീട്ടിൽ ചെന്നപ്പോ നീല കളർ പന്തൽ കെട്ടി എല്ലാം തയ്യാറായിരുന്നു. ഞങ്ങൾ ചെന്ന് കഴിഞ്ഞപ്പോളാണ് ആംബുലൻസ് വന്നത്. അതിന് പിന്നിൽ അവളുടെ അമ്മ കാറിൽ വന്നു. ആംബുലൻസ് തുറന്ന് ബോഡി എടുത്തപ്പോ മാധവേട്ടൻ കരഞ്ഞു തളർന്ന അവളെ താങ്ങി ഇറക്കി. ഏതൊക്കെയോ
💬 Comments
View all comments