Chapter Title : നിശ 2 [Maradona]
കോളേജിൽ പോകാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യ്. അത് വേറെ ഒരു ലോകം ആണ്. നിങ്ങൾ ഇനിയാണ് നിങ്ങളുടെ ജീവിതം ജീവിക്കുന്നത്. ഇതുവരെ ഉണ്ടായിരുന്ന ഞങ്ങളുടെ നിയത്രണം ഇനി കാണില്ല. കാര്യങ്ങൾ മനസിലായങ്കിൽ ചെല്ല്" അനീഷിനോടും കൂടെ പറഞ്ഞിട്ട് ഞങ്ങൾക്ക് പോകാനുള്ള അനുമതി നൽകി.
ഞങ്ങൾ കസേരയിൽ നിന്ന് എന്നിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മാഷ് വീണ്ടും പറഞ്ഞു.
"ഞാൻ ആ കുട്ടിയെ പറ്റി തിരക്കി. വീട് വിട്ടു ബോംബേക്കു പോയി എന്നാ അറിയാൻ കഴിഞ്ഞേ. ആ സ്ത്രീയുടെ ഏതോ ബന്ധു വന്നാ സ്കൂളിൽ നിന്ന് സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങിയത്" കസേരയിൽ ഇരുന്ന പുള്ളിയെ ഞാൻ നോക്കി പുഞ്ചിരിച്ചു.
--------------------------------------------------------------------------
ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.
"കള്ളൻ കയറിയാൽ പോലും അറിയില്ലലോ, നിനക്ക് ആ ഡോർ ലോക്ക് ചെയ്തിട്ട് കിടക്കരുതോ? " അകത്തേക്ക് വന്ന അനീഷ് ചോതിച്ചു.
"എത്തിയോ? എന്താടാ താമസിച്ചേ, നീ വല്ല ആക്രാന്തവും കാണിച്ചോ? " തലയുയർത്തി ഞാൻ ചോതിച്ചു.
"ഇങ്ങേർക്ക് അതിനുള്ള ദൈര്യം ഒന്നും ഇല്ല." പിന്നാലെ വന്ന സ്മിത പറഞ്ഞു.
"ഇന്നലെ വരെ ചേട്ടാ എന്ന് വിളിച്ച് ഒരടി മാറി നിന്ന പെണ്ണാ, ഞാൻ ഇനി എന്തൊക്കെ കാണണം ദൈവമേ" അനീഷ് നെഞ്ചത്ത് കൈ വച്ചു.
"അനുഭവിച്ചോ"
"അതെ" ഞാൻ പറഞ്ഞപ്പോൾ സ്മിതയും ഏറ്റുപിടിച്ചു. റൂമിൽ ഇരുന്ന് ഞങ്ങൾ കുറേ നേരം സംസാരിച്ചു. പിന്നെ മൂന്നുപേരും കൂടെ പാചകം ആയി ഫുഡ് ഒക്കെ റെഡി ആക്കി. വയിക്കിട്ടു കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് സ്മിത ചോദിച്ചത്.
"പിന്നെ നിങ്ങൾ അശ്വതി ചേച്ചിയെ
💬 Comments
View all comments