Chapter Title : നിശ 2 [Maradona]
അല്ല അതെ ഇടത്തൊള്ളൂ.. അല്ലേടാ. അത് ഇട്ടില്ലേ പിന്നെ ഞാൻ നീയുമായി ഒരു ബന്ധവും ഇല്ല. എന്താ ഇടില്ലേ " ഞാൻ അല്പം കടുപ്പിച്ച് പറഞ്ഞു.
"പിന്നല്ല.. നീ പറഞ്ഞാ പിന്നെ അപ്പീൽ ഉണ്ടോ" അവൻ സപ്പോർട്ട് ചെയ്ത് പറഞ്ഞപ്പോ അടുത്തിരുന്ന സ്മിത ഒന്നും മിണ്ടാതെ കഴിച്ച പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് പോയി. അവൾ കളി പറഞ്ഞതാണേലും ഞങ്ങൾ പറഞ്ഞത് അവൾക്ക് കൊണ്ടു എന്ന് അവളുടെ നിറഞ്ഞ കണ്ണുകളിൽ അറിയാമായിരുന്നു.
ഞാൻ അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് ചെന്നു. കൂടെ അവനും. പത്രം കഴുകുന്ന അവളെ ഞാൻ കൈ കാണിച്ചപ്പോൾ അവൻ തോണ്ടിവിളിച്ചു.
"ഡീ പെണ്ണെ… നോക്കിക്കേ…." അവളുടെ ഭാഗത്ത് നിന്ന് മൈൻഡ് ഇല്ല..
"അതേയ് പേരൊന്നു കേട്ടു നോക്ക്, ഇഷ്ടപെട്ടില്ലേലും ഇടും എന്നാലും ഒന്നുകേട്ട് നോക്ക്" ഞാൻ പറഞ്ഞതിന്റെ മറുപടി വാഷ് ബയ്‌സണിൽ കിടന്ന പത്രങ്ങളോട് ആണ് അവൾ തീർത്തത്.
"എന്നാ പിന്നെ നീ കേക്കണ്ട… ടാ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്റെ പഴയ കാമുകിടെ പേരേ കൊച്ചിനെ ഞാൻ വിളിക്കത്തൊള്ളൂ" ഞാൻ എരി കേറ്റാൻ പറയുന്നത് കേട്ട് അവൾ തിരിഞ്ഞ് പാത്രം എടുത്ത് തലക്ക് അടിക്കും എന്ന അവസ്ഥ എത്തി.
കുറച്ചു നേരം ഞാൻ മിണ്ടാതെ നിന്നപ്പോ അവൾ വീണ്ടും പാത്രം കഴുകാൻ തുടങ്ങി.
"ടാ മോനേ.. ഇവക്ക് ഇഷ്ടമല്ലേ വേറെ ഏതേലും പെണ്ണിനെ കെട്ടി കോച്ചാകുമ്പോ, അതാണാണേലും പെണ്ണാണെലും നമുക്ക് പൊന്നുണ്ണി എന്ന് വിളിച്ചാ മതി, എന്താ" ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
അത് കേട്ടതും അവൾ പെട്ടന്ന് തിരിഞ്ഞ് എന്നേം അനിഷിനേം നോക്കി.
💬 Comments
View all comments