Chapter Title : നിശ 2 [Maradona]
ഒരൊഴുക്കിന് പറഞ്ഞു.
ഞാൻ ടീ എന്ന് വിളിച്ചു ചാടി എണ്ണിറ്റപ്പോളെക്കും അവൾ ഓടി റൂമിൽ കേറി.
കുറച്ചു കഴിഞ്ഞ് എന്റെ അടുത്ത് വന്നു മൂക്കിൽ പിടിച്ചു വലിച്ചു.
"ഒരു കഥയും പേരും കൊണ്ട് അത് ചേച്ചി ആണെന്ന് ഉറപ്പിക്കാൻ പറ്റില്ലാലോ.. പിന്നെ എങ്ങനാ" അവൾ കുസൃതി മാറി ആകാംഷയോടെ ചോദിച്ചു.
ഞാൻ അവളെ പഴയ മാഗസിൻ കാണിച്ചു. അതിലെ വരികളും. ബാക്കി പറഞ്ഞത് അനീഷ് ആണ്.
"നിശ എന്ന അക്കൗണ്ടിൽ കുറേ കഥകൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ അതിൽ കഥ അല്ലാതെ ചില വരികൾ മാത്രം പോസ്റ്റ് ചെയ്തേക്കുന്നത് അപൂർവം ആണ്, അതിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം അച്ഛനും മക്കളും അല്ലങ്കിൽ തിരിച്ചും ഒള്ള സ്നേഹം വരുന്ന വാചകങ്ങൾ ആണ്. പക്ഷെ ഈ ഒരെണ്ണം മാത്രം അങ്ങനെ അല്ല." അവൻ വീണ്ടും ഫോൺ കാണിച്ചു.
അവൾ അത് വായിച്ചിട്ട് കൈയിൽ ഇരുന്ന മാഗസിൻ നോക്കി. എന്നിട്ട് ഞങ്ങളെയും.
"അതെ അതേ വരികൾ തന്നെ… പിന്നെ അതിന് വേറെ ഒരു പ്രത്യേക കൂടി ഉണ്ട്. ഈ പോസ്റ്റ് ഇട്ടിരിക്കുന്ന ദിവസം ആണ് ഇവൻ ചാനലിൽ കയറിയിട്ട് ആദ്യം ആയി ക്യാമറക്ക് മുന്നിൽ വരുന്നത്. എന്ന് വച്ചാ ഇവനെ ചാനലിലൂടെ ആദ്യം ലോകം കണ്ട ദിവസം. അതായത് ഇവനെ വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് ആകാം അവൾ ഇത് പോസ്റ്റ് ചെയ്തത്" അവൻ പറയുന്നത് കേട്ട് ഞാൻ സോഫയിൽ മലർന്ന് കണ്ണടച്ചു കിടന്നു. മനസ്സിൽ അശ്വതിയും. ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. സ്മിത ആയിരുന്നു അത്.
💬 Comments
View all comments