0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
അവൾ എന്റെ കവിളിൽ ഒഴുകിയ കണ്ണുനീർ തുടച്ചു. എന്നിട്ട് രണ്ടു കവിളിലും കൈപ്പത്തി ചേർത്ത് വച്ചു. "എന്റെ സ്വന്തം ചേട്ടൻ ആയാ ഞാൻ കാണുന്നെ, ആ ചേട്ടന് ചേട്ടന്റെ ജീവനെ കണ്ടുപിടിക്കാൻ ഞാൻ കൂടെ ഉണ്ടാകും" അത് പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു. രാത്രി രണ്ടും കൂടെ ബാൽക്കണി ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാൻ റൂമിലേക്ക് പോയി കിടന്നത്. അല്പം കഴിഞ്ഞപ്പോ അവനും വന്നകിടന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്ന് പോയി. പ്ലാൻ ചെയ്തത് പോലെ രണ്ട് ആഴ്ചയിൽ ഞാൻ ജോലി സംബന്ധമായ കാര്യങ്ങൾ എല്ലാം തീർത്തു. അനീഷും അപ്പോളേക്കും ഫ്രീ ആയി. സ്മിതയും അനീഷും പരസ്പരം കൂടുതൽ അടുത്തു. അവർക്കിടയിൽ അധികപാറ്റാകാതെ ഇരിക്കാൻ ഞാൻ പലപ്പോളും ഒഴിഞ്ഞു മാറുന്നത് കണ്ടു സ്മിത ആണ് എന്നെ തടഞ്ഞത്. മനഃപൂർവം ഒഴിഞ്ഞു മാറുകയാണേ പിന്നെ അനീഷിനോട് മിണ്ടില്ല എന്നു വരെ അവൾ പറഞ്ഞുകളഞ്ഞു. അവൾക്ക് ഹോസ്പിറ്റലിൽ ജോലി ഉള്ളത് കൊണ്ട് ആദ്യ ആഴ്ചയിൽ അശ്വതിയെ തേടി അനീഷും ഞാനും മാത്രം ആണ് കറങ്ങിയത്. ഞങ്ങളുടെ നാട്ടിൽ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരെ കണ്ടെത്തി അവരോട് വിവരങ്ങൾ ചോതിക്കലായിരുന്നു ഞങ്ങടെ രീതി. പക്ഷേ അത് എങ്ങും എത്തിയില്ല. "അല്ല നിങ്ങൾ എന്തിനാണ് ഇവിടെ മാത്രം അന്വേഷിക്കുന്നത്, ചിലപ്പോൾ അവർ വേറെ എവിടെ എങ്കിലും ആണ് താമസിക്കുന്നത് എങ്കിലോ, മുംബൈ പോയന്നല്ലേ അന്ന് അറിഞ്ഞത്" ഒരു ദിവസം സ്മിത ചോതിച്ചു. "അവളുടെ ഫേസ്ബുക് ഫ്രണ്ട്‌സ് കുറേ ആളുകൾ ഉണ്ട്. പക്ഷെ അതെല്ലാം റാൻഡം ആണ്. അതായത് അവളുടെ കഥകൾ ഇഷ്ടപ്പെട്ടു വന്നവർ.

💬 Comments

View all comments