0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
പക്ഷെ അതിൽ ഒരാൾ മാത്രം ആണ് അവളെ ടാഗ് ചെയ്ത് ഫോട്ടോ ഇട്ടേക്കുന്നത്. പക്ഷെ ആ അക്കൗണ്ടിൽ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇല്ല.ഒരു പൂവിന്റെ പടം പ്രൊഫൈൽ പിക്ചർ ഇട്ടിരിക്കുന്നേ. ടാഗ് ചെയ്ത ഫോട്ടോ ഏതോ ഒരു സ്ഥലത്തിന്റെയാ. അതിൽ ബാംഗളൂർ എന്ന് എഴുതിയിരിക്കുന്നത് കാണാം.., ഫോട്ടോയുടെ ക്യാപ്ഷൻ ട്രാൻസ്ലേറ്റ് ചെയ്തപ്പോ അത് - ചേച്ചി ഓരോ തവണയും ഇവിടെ വച്ചു നിങ്ങളെ കാണുമ്പോൾ ഞാനും പ്രാർത്ഥിക്കുന്നുണ്ട്, ചേച്ചിയുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ. - എന്നാണ്." ഞാൻ പറഞ്ഞത് കേട്ടിട്ട് എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോ നോക്കി. എന്തോ സംശയത്തോടെ ആലോചിച്ചിട്ട് തിരികെ ഫോൺ തന്നു.
അവധി ദിവസം ആയത് കൊണ്ട് എല്ലാരും കൂടി ഒരുമിച്ച് ഇരുന്നാണ് കഴിച്ചത്. നാട്ടിൽ നിന്ന് ഫോൺ വന്നപ്പോ സ്മിത അതിൽ സംസാരിച്ചു. "ചേട്ടാ നമ്മളോട് അടുത്ത ശനിയാഴ്ച നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഫോൺ കട്ട്‌ ചെയ്തിട്ട് അവൾ പറഞ്ഞു. "എന്തിന്" അനീഷ്‌ തിരക്കി. എന്താ കാരണം എന്നറിയാൻ ഞാനും അവളെ നോക്കി. "ചേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വരുന്നു, ഒരു ഫോർമാലിറ്റി ചടങ്ങിന്. പിന്നെ ബാക്കി കാര്യങ്ങൾ ഒക്കെ തീരുമാനിക്കാനും. ചെറിയ ഒരു എൻഗേജ്മെന്റ്" അവൾ തെല്ല് നാണത്തോടെ പറഞ്ഞു. "അപ്പൊ ഹാപ്പി ആയല്ലോ… എല്ലാം റെഡി എനിക്ക് പ്രത്യേകം ചിലവ് വേണം, ചെറുത് ഒന്നും പോരാ വമ്പൻ ചെലവ് വേണം. നിങ്ങടെ കാര്യം പറയാൻ ഇവടെ വീട്ടിൽ പോയിട്ട് ഇവടെ തന്തപ്പടിയുടെ മുന്നിൽനിന്ന് ഊരാൻ പെട്ട പാട്.. പുള്ളി പണ്ട് പട്ടാളത്തിൽ ആയിരുന്ന

💬 Comments

View all comments