0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
ഞങ്ങളെ നീക്കിയപ്പോ ഞാനും സ്മിതയും അതെ എന്നു പറഞ്ഞു. "ഇവന്മാരെ വിശ്വസിക്കാൻ പറ്റിയില്ലന്ന് എനിക്ക് അറിയാം. മോളെ നീയും എന്നെ പറ്റിച്ചല്ലോ" നിറഞ്ഞ കണ്ണുകൾ തുടച്ചു അശ്വതി പറഞ്ഞു. "സോറി ചേച്ചി. ഇതുങ്ങളെ എനിക്കും വല്യ വിശ്വാസം ഇല്ല. രണ്ടും കള്ളന്മാരാ. ഒരു ലേഡീസ് ബാഗിന്റെ കാര്യം ഞാൻ മറന്നിട്ടില്ല." സ്മിത പറഞ്ഞു. ഞാനും അവനും തമ്മിൽ നോക്കി. "അത് എന്റെ ഒരു പൊളിഞ്ഞ പ്രൊപോസൽ ഐഡിയ ആരുന്നു." അനീഷ് പറഞ്ഞു. എന്താ അത് എന്ന് അർഥത്തിൽ സ്മിത അവനെ നോക്കി. "അതിൽ ഒരു റിങ് ഉണ്ടായിരുന്നു. നീ അത് എന്നെ കാണിക്കുമ്പോ അത്
കൈയിൽ ഇട്ട് പ്രൊപ്പോസ് ചെയ്യാൻ ആരുന്നു പ്ലാൻ. പക്ഷെ നീ അത് തുറക്കാതെ എന്റെ കൈയിൽ തന്നിട് ഡ്യൂട്ടിക്ക് പോയി" അനീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. "ശേ, സോറി ചേട്ടാ" സ്മിത പറഞ്ഞു. "എന്നാ പിന്നെ……. "ഞാൻ പറഞ്ഞുകൊണ്ട് അനീഷിനെ നോക്കി. അവൻ ഡോർ ലോക്ക് ചെയ്തിട്ട് വന്നു. ഞാനും അനീഷും ഒരേപോലെ അശ്വതിക്കും സ്മിതക്കും മുന്നിൽ മുട്ട് കുത്തി നിന്നു. ഞങൾ പോക്കറ്റിൽ നിന്നെടുത്ത ഒരേ പോലുള്ള ഡയമണ്ട് റിങ് എടുത്ത് ഉയർത്തി. "Will you marry me ammootti? " "Will you marry me ponnunni? " ഞങ്ങൾ ഒരേ പോലെ ചോതിച്ചു. സ്മിതയും അത് പ്രതീക്ഷിച്ചില്ല. അവൾ അനീഷിനെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചു. അശ്വതി സ്വപ്നത്തിൽ സംഭവിക്കുന്നത് എന്ന പോലെ ആയിരുന്നു. അവൾ മുട്ട് കുത്തി എന്നെ കെട്ടി പിടിച്ചു. ഞാൻ അവളെ എഴുന്നേൽപ്പിച്ചു. ഞങ്ങൾ നോക്കിയപ്പോ അപ്പുറത്ത്

💬 Comments

View all comments