0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
അമ്മ കൊണ്ടുവന്ന ചായ ഒക്കെ കുടിച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ചു. "വന്ന കാലിൽ നിർത്താതെ മോൾക്ക് മുറി കാണിച്ചു കൊടുക്ക്. സമയം ഒരുപാട് ആയി. പന്ത്രണ്ടു മണി കഴിഞ്ഞു" അമ്മ പറഞ്ഞു. "വാ" ഞാൻ വിളിച്ചു. എന്റെ പിന്നാലെ മുകളിലെ നിലയിലേക്ക് അവൾ കയറിവന്നു. പിന്നാലെ അനീഷും സ്മിതയും. "ഇതാണ് തന്റെ മുറി" ഞാൻ കാണിച്ചു കൊടുത്തിട്ട് അവൾക്കായി മുന്നിൽ നിന്ന് മാറി. അവൾ തുറന്ന് കയറിയതും കൈയിൽ ഉണ്ടായിരുന്ന ബാഗ്‌ നിലത്തേക്കിട്ടു രണ്ട് കയ്യും പൊത്തി കരഞ്ഞു. ഞാൻ അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി. ആ മുറി മുഴുവൻ അവളുടെ ഫോട്ടോകൾ ആയിരുന്നു. അവളുടെ അച്ഛന്റെ വീട് പഞ്ചായത്ത്‌ ഏറ്റെടുത്തപ്പോ അതിൽ ഉണ്ടായിരുന്ന സാധനങ്ങൾ മാധവേട്ടൻ മാറ്റിയിരുന്നു. ആൽബത്തിലെയും അല്ലാത്തതും ആയ ഫോട്ടോകൾ എല്ലാം എനിക്ക് തന്നു. മുറിക്ക് നടുവിൽ ചെറിയ സ്റ്റൂളിൽ കത്തിച്ചു വച്ച മെഴുകു തിരിക്ക് അടുത്ത് ചെറിയ കേക്ക് ഉണ്ടായിരുന്നു. ഞാൻ കത്തി എടുത്ത് അവളുടെ കൈയിൽ കൊടുത്തു. "ഹപ്പി ബർത്ഡേ അമൂട്ടി" ഞാൻ അവളെ ചേർത്ത് നിർത്തി പറഞ്ഞു. പിന്നാലെ അനീഷും സ്മിതയും വിഷ് ചെയ്തു. സ്മിത ബാംഗളൂരിൽ നിന്ന് വാങ്ങിയ വളകൾ അവളുടെ കൈയിൽ ഇട്ട് കൊടുത്തു. അവൾ അപ്പോളും കരയുകയാരുന്നു. ഞാൻ ആ കണ്ണുകളിൽ കണ്ടത് അന്ന് സ്കൂളിൽ വച്ച് ബർത്ഡേയ്ക്ക് വിഷ് ചെയ്തപ്പോ കണ്ട അതേ പതിനേഴുകാരിയെ തന്നെയാണ്. "ഒരു സർപ്രൈസ് കൂടെ ഉണ്ട്" അനീഷ് പറഞ്ഞപ്പോൾ സ്മിത അവന്റെ അടുത്തേക്ക് ചെന്ന് നിന്നു. "ഇവളെ കെട്ടുന്നത് അവനല്ല. ഞാനാ." അവൻ പറഞ്ഞു. അവൾ

💬 Comments

View all comments