Chapter Title : നിശ 2 [Maradona]
കയറി. കാർ വരെ അവളും വന്നു. ഞാൻ ആണ് വണ്ടി എടുത്തത്. ഗേറ്റ് കഴിയുന്നത് വരെ അവൾ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പാവം കരയുകയായിരുന്നു.
"ചേട്ടാ ചേച്ചിക്ക് ഇപ്പോളും ഇഷ്ടമാണ്. പിന്നെ എന്താ വിളിക്കാഞ്ഞത്? " സ്മിതയാണ് ചോദിച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല.
"നിനക്ക് അവളെ നാട്ടിൽ എത്തിക്കണം അല്ലേ." അനീഷിന് ഞാൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായിരുന്നു.
ശനിയാഴ്ച രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവളെ പിക് ചെയ്യാൻ ഞങ്ങൾ രണ്ടും കൂടെ ആണ് പോയത്.
"വെൽക്കം ടു ഹോം" ഞങ്ങൾ പറഞ്ഞപ്പോ അവൾ താങ്ക്സ് പറഞ്ഞു ഞങ്ങളെ കെട്ടി പിടിച്ചു. സ്മിതയെ തിരക്കി എങ്കിലും എൻഗേജ്മെന്റ് തിരക്കായത് കൊണ്ട് വന്നില്ല എന്ന് ഞാൻ പറഞ്ഞു.
പോകുന്ന വഴിയിൽ സ്മിതയുടെ വീട് അവളെ കാണിച്ചു. അവൾ അവിടെ ഇല്ലന്ന് പറഞ്ഞപ്പോൾ പിന്നെ കാണാം എന്ന് അശ്വതിയും പറഞ്ഞു.
നേരെ എന്റെ വീട്ടിൽ ആണ് ചെന്നത്. ഞങ്ങൾ എത്തിയത് കണ്ട് അമ്മയും അച്ഛനും ഇറങ്ങി വന്നു. അമ്മ അവളെ വന്ന് കൈ പിടിച്ചു അകത്തേക്ക് വിളിച്ചു. അവൾ അമ്മയുടെ കൂടെ അകത്തു കയറി. അമ്മ അവളുടെ വിശേഷങ്ങൾ
തിരക്കി. അവൾ സന്തോഷത്തോടെ എല്ലാരോടും സംസാരിച്ചു. അച്ഛനും ചോദിച്ചതിന് മറുപടി പറഞ്ഞു. അച്ഛൻ അവളുടെ അച്ഛൻ ബാലചന്ദ്രനെ കുറിച്ച് ഓർമ്മകൾ പറഞ്ഞപ്പോ അവളുടെ മുഖം മൂകമായി.
"ഹലോ" പിന്നിൽ നിന്നുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോ കെട്ടി പിടിക്കാൻ കൈ നീട്ടി നിൽക്കുന്ന സ്മിതയെ ആണ് കണ്ടത്. അവൾ സ്മിതയെ ചെന്ന് കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ കൊടുത്തു.
💬 Comments
View all comments