Chapter Title : നിശാഗന്ധി 2 [വേടൻ]
സാറല്ലേ.... ഞാൻ വീണ്ടും ഡെസ്കിലേക്ക് കിടക്കാൻ കുനിഞ്ഞതും,
അയ്യോ ഇത് സാറല്ലേ... ഞാൻ പെടുന്നനെ ചാടി എണ്ണിറ്റു. പിള്ളേരെല്ലാം ന്റെ കളി കണ്ട് ചിരി തുടങ്ങി,
"" സോറി സാർ... വെളിയിലൊരു ഒറ്റ മൈനേ കണ്ടപ്പോളത് ഒറ്റക്കാണോ വന്നെന്ന് ഒന്ന് കൺഫോം ചെയ്തതാ... ""
പുള്ളി വായിൽ വന്ന മൈ... നയെ കടിച്ചോതുക്കി, ന്നിട്ട് ന്നെ നോക്കി, പിള്ളേരെല്ലാം മുടിഞ്ഞ ചിരി, ഇടക്കെപ്പോളോ ബഹളം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ വിശാല് കൈ കൊട്ടി ചിരിക്കുന്നുണ്ട്, വല്ലോം അറിഞ്ഞിട്ടാണോ ന്തോ..
"" യു മെ... പ്ലീസ് ഗെറ്റ് ഔട്ട്.. "" പുള്ളി ഒറ്റ വാക്കിൽ പറഞ്ഞു നിർത്തിയതും, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന കണക്കെ സാറിനോട് ഒരു താങ്ക്സും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി..
സംഭവം ന്തോ മനസിലായ വിശാല് ന്റെ കൂടെ ഇറങ്ങാൻ നോക്കിയതും പുള്ളി തടഞ്ഞു,
"" നിയിത് എവിടെ പോവാ.. ആ ഒറ്റ മൈനക്ക് കൂടുണ്ടാക്കാനോ..?? "" പുള്ളിയൊന്ന് ചിരിച്ചു, കൂടെ പിള്ളാരും.. അതും നമ്മടെ ചെക്കന്റടുത്ത്..
"" അല്ല സാറേ മറ്റേ മൈനക്ക് വഴിയറിയില്ല അപ്പൊ ഗൂഗിൾ മാപ്പിട്ട് കൊടുക്കാൻ... ന്തേ സാറും വരണ.. ""
അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ടും പുള്ളിയനവനെ വിട്ടില്ല.,
ഞാമ്പിന്നെ വെച്ചു താമസിപ്പിക്കാതെ നേരെ അവളുടെ അടുത്തേക്ക് ഓടി, ഞാൻ വരുന്നത് കണ്ടതും കൂടെ ഉണ്ടായിരുന്നവളുടെ പിന്നിലേക്ക് അവളൊന്ന് പരുങ്ങി, അത് കണ്ട് ന്താടി ന്ന് ചോദിച്ച കൂട്ടുകാരിയോട് ന്തോ പറഞ്ഞതും അവളും ന്നെ നോക്കി,
ഞാനേതായാലും ഒന്ന് വട്ടുപ്പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു, ഞാൻ
💬 Comments
View all comments