0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

ന്റെ കൊച്ച് സുപ്രാ.... പറയ് ഏത് റൂമാ...?? ""

ബീപ്..... ബീപ്..... ഫോൺ ഞാൻ കട്ടായി..

ഞനൊര് ദീർഘനിശ്വാസത്തോടെ ആ മതില് എടുത്ത് ചാടി, അതും പതിയെ... വെറുതെ ന്തിനാ ഓവർ ശബ്ദം ഇട്ട് സെക്യൂരിറ്റി ചേട്ടനെ ബുദ്ധിമുട്ടിപ്പിക്കുന്നെ...

അവള് പറഞ്ഞു തന്ന റൂമിന്റെ ഏകദേശ രൂപം ഞാൻ പുറത്തു നിന്ന് വീക്ഷിച്ചു, മ്മ്... ഓക്കേ...

ഉള്ളിൽ കൂടെ കയറാം ന്ന് കരുതി നിന്ന ഞാൻ അത് പിന്നീട് വേണ്ടെന്ന് വെച്ചു. കാരണം ഏതേലും പഠിപ്പിസ്റ്റ് പിള്ളാര് എണ്ണിറ്റു വന്നാ അവിടേക്കൊണ്ട് തീർന്നെല്ലാം.. ഞാൻ പിന്നിലെ ബ്ലോക്കിലേക്ക് നോക്കി, ഓരോ ഫ്ലോറിനെയും ബന്ധിപ്പിക്കുന്ന ഓരോ സ്ലാബുണ്ട് ഓരോടത്തും അതിൽ ചവിട്ടി കയറിയാൽ അതികം പാട് പെടാതെ മുകളിൽ ചെല്ലാം, ഇല്ലേൽ ഡയറക്റ്റ് മുകളിലോട്ടും ചെല്ലാം....
ഞാൻ പിന്നൊന്നും ചിന്തിക്കാതെ അതിലേക്ക് വലിഞ്ഞു കയറി, ഓരോ ഷെഡിലേക്കും മാറി മാറി നോക്കി ഞാൻ അവളെ തപ്പി, ഇതൊക്കെ കുറച്ച് ഓവർ അല്ലെ ന്ന് തോന്നുന്നവരോട്, ഓവർ ആവണം.. ഓവറയാലേ ഇതിലൊക്കെയൊരു ഗുമ്മുള്ളു...

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ഇതൊരുമാതിരി മറ്റേടത്തെ ഇടവാടായിപ്പോയി, കോപ്പ്.... "" മൂന്നാം നിലയിലേ ഷെഡിലേക്ക് കയറി നിന്ന് ഞാൻ ആരോടെന്നില്ലാതെ പുലമ്പി. ഈ കണ്ട മുറി മുഴുവൻ നോക്കിയെങ്കിലും അവളെ മാത്രം കണ്ട് കിട്ടിയില്ല. ഇനി ഉംഫിയോ....!!

ഇരുട്ടാണെങ്കിലും മിക്ക റൂമിലും ബെഡ് ലാമ്പുണ്ട്, പിന്നെ കുറെ പഠിപ്പിസ്റ്റ് പിള്ളാര് ഉറക്കം തൂങ്ങി ഇരുന്ന് എന്തൊക്കെയോ വായിക്കുന്നുമുണ്ട്.. ന്തിന്റെ കുഞ്ഞാണോ ഇതൊക്കെ....

എന്തോ പോയ അണ്ണാനെപ്പോലെ ഞാൻ പതിയെ താഴേക്ക് ഇറങ്ങി, കയറിയത് പോലെയല്ല കുറച്ച് പാടാ

💬 Comments

View all comments