Chapter Title : നിശാഗന്ധി 2 [വേടൻ]
ഞാൻ വിളിച്ചു കൂവേ... നിയെന്നെ കേറി പിടിച്ചൂന്ന് ഞമ്പറയും... ""
പിടിക്കേ.... ആര്... ന്റെ ദൈവമേ ഈ പെണ്ണുമ്പുള്ള ന്തൊക്കെയാണോ പറഞ്ഞു പിടിപ്പിക്കുന്നെ.. ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി, ന്റെ ഭാവം കണ്ടാകണം അവളൊന്ന് ചിരിച്ചു, ന്നിട്ട് ന്നോട് സൗമ്യമായി തിരക്കി..
അതിന്,
"" ന്റെ പൊന്ന് ചേച്ചി ചതിക്കല്ലേ.... "" ഞാനവളുടെ മുന്നിൽ കൈ കൂപ്പി,
"" ന്നാ പറയ്... ആരെ കാണാനാ നീയിപ്പോ ഇവിടെ വന്നേ... "" ആ മുഖത്തു ആശ്ചര്യത്തെക്കാൾ ദേഷ്യം വന്നത് ഞാനറിഞ്ഞു. അവളെന്റെ മറുപടിക്കായി കാക്കുന്നത് പോലെ ആ ഡോറിനോട് ചേർന്നു നിന്നു.
"" അത്.. അതിപ്പിന്നെ... "" എനിക്കെന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു മടിയുള്ളത് പോലെ, ഞാൻ നിന്ന് വിക്കി,
"" നിന്ന് തത്തിതേയ് കളിക്കാതെ, കാര്യം പറയണുണ്ടോ നീ... ""
അവള് നിന്ന് വിറച്ചു, ന്തോ ആ മുഖത്തു ഞാൻ വന്നതിന്റെ കാരണം അറിഞ്ഞേ തീരു ന്നൊരു വാശിയുള്ളത് പോലെ.
"" അതുപ്പിന്നെ... ഞാഞ്ചേച്ചിയെ കാണാവേണ്ടി വന്നതാ...'"
ആ മുഖത്തു ഞാൻ പ്രതീക്ഷിച്ച പോലെ ഒരു ഞെട്ടാലോ ദേഷ്യമോ കണ്ടില്ല, മറിച്ചു ആ മുഖത്തേക്ക് സന്തോഷം ഇരച്ചു, പക്ഷെ പെട്ടെന്ന് അത് മാറി അവിടെ ദേഷ്യം വന്നു,
"" ന്നെ കാണാനോ...? ന്തിന്.?? അതുമി നേരമല്ലാത്ത നേരത്ത്...?? "" അവളെനിക്ക് നേരെ പുരികം വളച്ചു.
"" അതുപ്പിന്നെ ചേച്ചി.. കിടന്നിട്ട് ഒറക്കം വന്നില്ല... വന്ന് കണ്ടില്ലേ ചത്തു പോകുന്ന് തോന്നി.. ""
ഞാൻ നിന്ന് വിയർത്തു,ന്റെ മറുപടി കേട്ടതും ആ കണ്ണുകൾ വിടർന്നു.. മൂക്കിൻ
💬 Comments
View all comments