Chapter Title : നിശാഗന്ധി 2 [വേടൻ]
സത്യം പറയാല്ലോ...
ഒരു കൊല്ലം ക്കൊണ്ട് തന്നെ നിക്ക് നല്ലൊരു ബോഡി ബിൽഡ് ചെയ്തെടുക്കാൻ പറ്റി,
******************************************
"" എടാ ഞനെന്നാ വിട്ടേക്കുവാ.. ചെന്നിട്ട് വേണം മുത്തശ്ശിയെയൊന്ന് ഡോക്ടറെ കാണിക്കാൻ... ""
ഞാൻ അവന്മ്മാരോട് ഒരു സാലമും പറഞ്ഞു വിശാലിന്റെ ബൈക്കിന്റെ ചാവി കയ്യിലാക്കി..
"" ഏഹ്ഹ്....?? "" അതിന് അവന്മാര് എന്താണെന്ന് ചോദിച്ചു.
"" ആഹ്ഹ്... ഇടക്ക് വരണ തലവേദനയും തലകറക്കോമിപ്പോ ഇടക്കിടെ വർണുണ്ട്... ""
ഞാൻ എല്ലാരോടും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി, വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തുമ്പോ തുളസി തറയിൽ ആരോ കിടക്കുന്ന പോലെ തോന്നി നിക്ക്.. ഞാൻ ആക്സിലേറ്റർ വേഗത്തിൽ തിരിച്ചു. ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി
അവിടേക്ക് പാഞ്ഞടുക്കുമ്പോൾ മുപ്പത്തി മുക്കോടി ദൈവങ്ങളെയും ഞാൻ വിളിച്ചിരുന്നു, മൂക്കിന് താഴേക്ക് നീട്ടിയ ന്റെ വിരലുകളിൽ മുത്തശ്ശിയെന്ന ന്റെ ജീവൻ ഇല്ലാണ്ടായി ന്നെനിക്ക് മനസിലായി,
ഒന്നുറക്കെ അലറി കരയണം ന്ന് ആരോ ഉള്ളിൽ ഇരുന്ന് പറയുന്നുണ്ട്.. പക്ഷെ ഒന്ന് ചലിക്കാൻ കഴിയാത്ത അവസ്ഥ... ഞാനതേ ഇരിപ്പവിടിരുന്നു ന്റെ മുത്തശ്ശിയേം ചേർത്തു പിടിച്ച്
രാവിലെ പാല് കറക്കാൻ വരണ ദിവരേട്ടൻ മുഖേന അവിടെയാകെ
ആളുകൾ വന്നു നിറഞ്ഞു, മുത്തശ്ശിയെ ന്റെ മടിയിൽ നിന്നും എടുത്തോണ്ട് പോയി, ന്നെ വിളിച്ചിട്ടും മുത്തശ്ശിയുടെ ചൂട് വിട്ട് മാറാത്ത ആ മണ്ണിൽ ഞാൻ ചുരുണ്ടുകൂടി, പിന്നെയും ആരൊക്കെയോ വന്നു, കരഞ്ഞു, നിലവിളിച്ചു, ഞാൻ അവിടെ പിടിച്ചെഴുന്നേൽറ്റു ആ ഉമ്മറപടിയിൽ പോയിരുന്നു,
കുറെ ആളുകൾ വന്നു, എന്തൊക്കെയോ ചെയ്തു.. ആരൊക്കെയോ സംസാരിച്ചു, ആശ്വാസിപ്പിച്ചു, കെട്ടിപ്പിടിച്ചു, കരഞ്ഞു... ഒന്നുമോർക്കുന്നില്ല ,
ഓർത്തിട്ടെന്തിന്.. ഈ പോയതൊന്നും നിക്ക് തിരിച്ചുകിട്ടില്ലോ, ഇവരാരും നിക്ക് തിരിച്ചു തരില്ലല്ലോ...!!!
ചിലപ്പോ മുത്തശ്ശിക്കും ഇവിടം മടുത്തിട്ടുണ്ടാവാം.. പക്ഷെ ഞാനിവിടെ ഒറ്റക്കല്ലേ മുത്തശ്ശി... മുത്തശ്ശിയില്ലാതെ ഞനെങ്ങനെ....!
വെളിയിൽ നിന്നും മുഖത്തേക്കൊരു കാറ്റു തഴുകി അകന്നു..
ചിലപ്പോ പരിഭവിച്ചത്തിലുള്ള വാത്സല്യമാവാം... ന്റെ കൂടെ ഉണ്ടെന്ന്...ഞനൊന്ന് ചിരിച്ചു.,
ഈ നിമിഷം വരെ ന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ വന്നില്ല, ചിതക്ക് കൊള്ളി വെക്കുമ്പോളും ഞാൻ മറ്റേതോ അവസ്ഥായിലായിരുന്നു.
"" ശ്രീധരാ... കണ്ണനെ ശ്രദ്ധിച്ചോണം, അവനൊന്ന്
💬 Comments
View all comments