0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

വിരൽ ചൂണ്ടി,

"" ഹെമേ... ആ അനാർക്കലി കളക്ഷൻസൊക്കെയൊന്ന് കാണിച്ചേ...
ദാ അങ്ങോട്ട് ചെന്നോട്ടെ....""

ഒരു രണ്ടരയോടെ ഞങ്ങൾ തറവാട്ടിൽ നിന്നും ഇറങ്ങിയിരുന്നു.. കാരണം വിശപ്പ് തന്നെ, പുറത്തുന്ന് നല്ല ബിരിയാണിയും കഴിച്ചു നേരെ കണ്ട അത്യാവശ്യം വല്യൊരു തുണിക്കടയിലേക്ക് കയറി, പെണ്ണിന് മുത്തശ്ശിടെ സെറ്റ് സാരീയാണ് ഉടുത്തു മാറാൻ കൊടുത്തത്, അതുമിട്ടാണ് ഇപ്പോ ന്നോട് പറ്റിച്ചേർന്ന് നില്കുന്നെ...

"" ന്റെ ചെക്കാ നിനക്കെന്താ... പൈസ കളയാഞ്ഞിട്ട് നിനക്ക് അങ്ങോട്ട് പറ്റുന്നില്ല ല്ലേ.. ""

അവര് പറഞ്ഞിടത്തേക്ക് നടക്കുന്ന കുട്ടത്തിൽ അവളെന്നെ തടഞ്ഞു പതിയെ ന്നോടായി പറഞ്ഞതും...

"" ഇതേ നിക്ക് ഇടക്കെങ്കിലും നിന്നെയൊന്ന് പെണ്ണായിട്ട് കാണനായെന്റെ സ്റ്റെഫി മോളെ.. ""

അല്ലെങ്കിലേ ജീൻസും ഒക്കെ ഇട്ടാണ് ഇവളെ കാണുന്നെ ഇടക്കെങ്കിലും ഞനൊന്ന് മര്യാദക്ക് കാണട്ടെ ന്ന് കരുതീട്ടാ.. ജിമ്മിൽ ട്രെയിനിസിനെ നോക്കുന്നത് ക്കൊണ്ട് ആശാൻ തരുന്നതിൽ നിന്നുള്ള കളികളാണ് ഇതൊക്കെ..

അത് പറഞ്ഞതും അവളുടനെ മുഖം വീർപ്പിച്ചു,

"" ഓഹ് ഇനിയത് ഊതി പൊട്ടിക്കണ്ട വാ...
ഹാ വാടോ... ""

ഞാനവളെ ഉന്തി മുന്നോട്ടേക്ക് നടന്നതും പെണ്ണ് ചിരിയോടെ ന്റെയോപ്പം നടന്നു.
അവരെടുത്തിട്ട ഡ്രെസ്സെല്ലാം നോക്കി വിശകലനം നടത്തുന്ന തിരക്കിലായിരുന്നു ഞാൻ.. ന്റെ നീക്കങ്ങൾ ഒരു ചിരിയോടെ വീക്ഷിച്ചവളും,

എടുത്തിട്ടത്തിൽ നിന്നും കുറച്ചെടുത്തു മാറ്റിയ ശേഷം

"" ചേച്ചി അണ്ടർഗാമെൻസും കൂടെ... ""

പറഞ്ഞു നിർത്തിയതും അവളെന്റെ കയ്യിലെ പകുതി ഇറച്ചി പറിച്ചെടുത്തു..

"" ഹാ....... "" പെട്ടന്ന് ആയതോണ്ട് ഞനൊന്ന് അലറിയതും അവളുടനെ ന്റെ വാ പൊത്തിയതും ഒന്നിച്ചായിരുന്നു.. അത്യാവശ്യം തിരക്കുള്ള കടയായത് ക്കൊണ്ട്

💬 Comments

View all comments