0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

ആരും കണ്ടില്ല...

"" കടേലുള്ളവരെല്ലാം കണ്ട്... ""

പിച്ചു കിട്ടിയ കയ്യുമായി ഞാൻ വെളിയിലേക്ക് ഇറങ്ങി..

"" ന്ത്‌....?? "" അവളൊന്ന് ഞെട്ടി ന്നെ നോക്കി, ഒപ്പം സ്വയം ഒന്നുഴിഞ്ഞു നോക്കി

"" ഹ്ഹ്... പിച്ചൂന്നെ...
ന്റെ തൊലി പകുതീം കൊണ്ടോയിട്ട് നിക്കണ കണ്ടില്ലേ... ""

കയ്യിലെ കവർ ഞാൻ ഒന്ന് കേറ്റി പിടിച്ചു അവളുടെ തലക്കിട്ട് ഒരു ഉന്ത് വെച്ചു കൊടുത്തു.

കവറേല്ലാം ബൈക്കിലേക്ക് വെച്ചു ഞാൻ ന്റെ പ്രണാനുമായി നേരെ ബീച്ചിലേക്ക് വിട്ടു.. കുറച്ച് ദൂരം ഉണ്ടെങ്കിലെന്താ ന്റെ പെണ്ണിന് ബീച്ച് ഇഷ്ട.. അതോണ്ട് വേണേൽ ബീച്ചീനെ ഞാൻ ഇങ്ങോട്ട് വരെ വരുത്തും... പക്ഷെ അവൾക്ക് അത്യാവശ്യം നന്നായിട്ട് വേദന എടുക്കുന്നുണ്ട് ന്ന് പറഞ്ഞത് ക്കൊണ്ട് പെട്ടന്ന് വണ്ടി ഞാൻ അങ്ങോട്ട് വിട്ടു, നടക്കുമ്പോളും പ്രയാസമുണ്ട്,

"" സോറി ടാ.. "" അവളുടെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ അവളുടെ മുഖത്തെ വേദന ഞാൻ കണ്ടിരുന്നു.
അവളെന്നെയൊന്ന് നോക്കി, മറുപടി ന്റെ കവിളിൽ അമർത്തിയുള്ള ഒരുമ്മയായിരുന്നു.

"" വാവേ... ദേ നോക്കിയേ നമ്മക്ക് അതോലെ രണ്ട് പേരെ മതീട്ടാ...""

ന്റെ തോളിലേക്ക് തലചായിച്ചു ന്റെ കൈ കവർന്നിരിക്കുന്നവൾ മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്ന രണ്ട് കുട്ടികളുടെ നേരെ ചൂണ്ടി..

"" എനിക്കൊരു മൂന്നെണ്ണം വേണോന്നാ... ""
ഞനൊന്ന് ചിരിച്ചു ഉടനെ അവളെന്നെ ഒറ്റ തള്ള്,

"" അയ്യടാ.... "" അങ്ങനെ പറഞ്ഞവൾ നോക്കുന്നത് മുന്നിൽ ന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ്.. അതോടെ പെണ്ണിന്റെ മുഖമിടിഞ്ഞു, പക്ഷെ ഞനതൊന്നും ശ്രദ്ധിച്ചിരുന്നില്ല..

"" അഹ് ടെക്സ്റ്റ്‌യിൽസ്സിൽ കയറിയപ്പോ മുതൽ

💬 Comments

View all comments