0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

കാണാ ഞാൻ ഓരോന്നിന്റെം നോട്ടോമ് ചിരിമ്...ല്ലാങ്കുടെ നിക്കങ്ങോട്ട് പൊളിയണുണ്ട് പറഞ്ഞേക്കാം... ""

മുന്നിൽ നിന്നവരെ നോക്കി കലിപ്പിച്ച് പറഞ്ഞവരോടുള്ള ദേഷ്യം പാവം ന്റെ തൊടയിലാ പെണ്ണ് തീർത്തെന്ന് മാത്രം. ഒന്ന് ഞെട്ടി ഞാൻ ന്താന്ന് ചോദിച്ചതും ആ നിന്ന പിള്ളാര് ചിരിക്കുന്ന കേട്ട് ന്റെ നോട്ടം അങ്ങോട്ടേക്ക് നീണ്ടു... ഉടനെ അവരോരു ചിരിയോടെ കൈ വീശി കാണിച്ചു..

ഏഹ് ഇതാരാ... ഓഹ് ചിലപ്പോ ഇവള്ടെ ഫ്രണ്ട്സായിരിക്കും... ഞാനും കൈ വീശി ഒരു ചിരികുടെ കൊടുത്തതും അവളെന്നെ നോക്കിയൊന്ന് കണ്ണുരുട്ടി, കൂടെ ആ പെൺപിള്ളാര് ഞങ്ങളുടെ അടുത്തേക്ക് വരുകേം ചെയ്ത്...

"" ആരാ അവര്... നീയെന്തിനാവരെ കൈ വീശി കാണിക്കാൻ പോയെ.. ""

ഏഹ്ഹ് ഇപ്പോ അങ്ങനെയായോ...

"" നിന്റെ ഫ്രണ്ട്സ്സല്ലേ... അതല്ലേ ഞാൻ കൈ കാണിച്ചേ... "" അതിനും ന്നെ നോക്കിയൊന്ന് കലിപ്പിച്ചവൾ

"" ഇവര് പൊക്കോട്ടെ തരാം ഞാൻ ബാക്കി... ""

ശെടാ ഇത് നല്ല കൂത്ത്...

"" സിദ്ധുവേട്ടനല്ലേ....?? "" അവളെന്നെ അറിയാവുന്ന പോലെ വിരൽ ചൂണ്ടി, ഇതേതാ ഈ മാരണം ന്നായിരുന്നു ന്റെ സംശയം... ഉടനെ ന്റെ കയ്യിൽ പിടിച്ചിരുന്ന കൈകളയഞ്ഞു.
ഞാൻ അതെയെന്ന് തലയനക്കി അവളുമായി എഴുനേറ്റു.

"" പൂർണ്ണിമേ... ഞാൻ പറയാറില്ലേ ഒരു സിദ്ധുവേട്ടനെ കുറിച്ച്... ദാ ഇതാ ആള്... ""

പിന്നിൽ ഉണ്ടായിരുന്നവളെ നോക്കി ഒരു ചിരിയോടെ പരിജയപ്പെടുത്തിയതും, അവളെന്നെ തന്നെ നോക്കി നില്കുവായിരുന്നു, ന്നെ പരിജയപ്പെടുത്തിയവൾ ഒന്ന് തട്ടിയതും ഒന്ന് ഞെട്ടി നിക്ക് നേരെ കൈ നീട്ടി,

"" അല്ല....ആരാ നിക്ക് അങ്ങോട്ട് മനസിലായില്ല..""

ഞനൊന്ന് പരുങ്ങി,

💬 Comments

View all comments