0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

ഇതാരപ്പാ ന്ന് ആലോചിച്ചു നിൽക്കേ,

"" ന്നെ അറിയാൻ വഴിയില്ല...അതിന് നമ്മള് തമ്മിൽ അങ്ങനെ കണ്ടിട്ടില്ല... പക്ഷെ നിക്കറിയാം സിദ്ധേട്ടനെ... ""

പിന്നേം അളെ മനസിലാവാതെ നിന്ന ന്നെ കണ്ടവൾ ഒരു ചിരിയോടെ തുടർന്നു..

"" ഞാൻ തറവാട്ടിലെയാ.. ശ്രീധരന്റെ മോള് പൂജ...""

അവളെന്നെ ന്തോ ഓർത്തെടുക്കാൻ പഠിപ്പിക്കുന്ന പോലെ പറഞ്ഞതും, ഓഹ് കുടുംബത്തുന്നാണോ വെറുതെയല്ല നിക്ക് മനസിലാവാഞ്ഞേ... വഴിവെച്ചു കണ്ടതാണെന്ന് പറഞ്ഞിരുന്നേലും ഞനോർത്തേനെ.... ഇതിപ്പോ പൂജേ പോയിട്ട് അവിടുത്തെ ഒരു പൂച്ചേ പോലും അറിയാനും പാടില്ല.. ന്തായാലും അങ്ങനെ ഭാവിക്കണ്ട..
ഞനൊരു നമ്പറിട്ട്

"" ഓഹ് ശ്രീധരൻ വല്യച്ചന്റെ മോള് പൂജ... അഹ് മുത്തശ്ശി പറയാറുണ്ട് നിങ്ങളെ പറ്റി... ""

ഞനത് പറഞ്ഞതും അവളിലൊരു ദീർഘനിശ്വാസം വീണു, പിന്നിലേക്ക് കൂട്ടുകാരിയോട് ന്തോ പറയാനായി തിരിഞ്ഞതും.
ശ്രീധരനോ...? അവനാരാടാ...?? ന്നൊരു സംശയവും എനിക്കുണ്ടായിരുന്നു..!

ന്റെ സൈഡിൽ നിന്നവൾ ന്നെ ചുരണ്ടി ആരാ ന്ന് ചോദിച്ചതിന് നിക്കെങ്ങും അറിയാൻ പാടില്ലെന്ന് കൈ കാണിച്ചതും അവള് അടക്കിചിരിച്ചു.

"" മുത്തശ്ശി ന്തയേട്ടാ ന്നെ പറ്റി പറഞ്ഞിട്ടുള്ളെ...""

ആഹ്ഹ് വട്ടത്തിൽ ഉംഫി... കയ്യിൽ ഉള്ള സ്റ്റോക്കും തീർന്നല്ലോ ഭഗവാനെ...അളിഞ്ഞ മുഖവുമായി ഞാൻ അടുത്ത നിന്നവളെ നോക്കുമ്പോ ചുണ്ട് കടിച്ചുപ്പിടിച്ചു ചിരിയൊതുക്കുന്നു.
ഞാനൊന്നും പറയാത്ത കൊണ്ടാവും അവൾ തുടർന്നെ...

"" മുത്തശ്ശിക്ക് ന്നെ വല്യ ഇഷ്ടയിരുന്നു... ചെറുപ്പത്തിൽ ഒരുപാടെന്നെ എടുത്തോണ്ട് നടന്നിട്ടുണ്ട്.. പിന്നെ ന്തൊക്കെയോ പ്രശ്നങ്ങൾ കാരണം മുത്തശ്ശി സിദ്ധുവേട്ടനുമായി തറവാട്ടിൽ നിന്നും ഇറങ്ങിയില്ലേ...പിന്നെ... "" അവളൊന്ന് നിർത്തി...

അവളുടെ കണ്ണിൽനിന്നും കണ്ണീർ പൊടിഞ്ഞു, സംഭവം കൈ വിട്ട് പോകുന്ന് തോന്നിയപ്പോ,

""

💬 Comments

View all comments