Chapter Title : നിശാഗന്ധി 3 [വേടൻ]
അതൊക്കെ പഴേ കാര്യങ്ങളല്ലേ... അല്ല നിയിപ്പോ ന്താ പരുപാടി..? ""
"" ഞാനിപ്പോ നേഴ്‌സിങ് പഠിക്കാൻ ബാംഗ്ലൂർ പോകാൻ നിക്കുന്നേട്ടാ..അപ്പൊ അതിന് മുന്നേ കുറച്ച് ഷോപ്പിംഗ് ഒക്കെ ബാക്കി ഉണ്ടയിരുന്നു.. അതിനായി ഇറങ്ങിയതാ ഞങ്ങൾ..പിന്നെ ഇതാണ് പൂർണിമ.... ""
അവള് കാര്യം വ്യക്തമാക്കി തന്നതും കൂടെ ഉണ്ടായിരുന്നവളെ നോക്കി ഞാൻ വീണ്ടും ഒന്ന് ചിരിച്ചു,
"" ഇതാരാ ലവ്റാണോ..?? "" പൂർണ്ണിമ സ്റ്റെഫിയെ ചൂണ്ടി, അതിന് അതെയെന്ന് മറുപടി കൊടുത്ത് അവളെയും ഞാൻ പരിചയപ്പെടുത്തി..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" ഞാനേരതേം ഏട്ടനെ കണ്ടിട്ടുണ്ട്..ഇടക്ക് ഉത്സവത്തിനൊക്കെ വരുമ്പോ ഞാനൊരുപാട് മിണ്ടാൻ വന്നിട്ടുണ്ട്..., അന്നൊക്കെ കൂട്ടുകാരുടെ ഇടെല്ല് ആയോണ്ട് മിണ്ടിട്ടില്ലന്ന് മാത്രം... പേടിയായിരുന്നു,, ഇനി വന്ന് മിണ്ടുന്നത് ഇഷ്ടയില്ലെലോ ന്നോർത്ത്.. ""
അവരുടെ കൂടെ നടക്കുന്ന കുട്ടത്തിൽ അവളൊന്ന് ചിരിച്ചു, അതിന് മറുപടിയായി ഞാനും. കുറച്ച് കഴിഞ്ഞതും അവർ ഇറങ്ങാന്നും പറഞ്ഞു,
"" സിദ്ധുവേട്ടാ നിക്കാ നമ്പറൊന്ന് തരോ...?? ""
അവളൊരു മടിയോടെ ന്നോട് ചോദിച്ചതും ഞാനൊരു ചിരിയോടെ നമ്പർ പറഞ്ഞുകൊടുത്തു.
"" ന്തെങ്കിലും പ്രശ്നമുണ്ടയാ വിളിക്കലോ...?? ഇനിയെനിക്കൊരു ഏട്ടനുണ്ടല്ലോ എന്തുണ്ടെലും ഓടി വരാൻ... ""
അവളൊന്ന് ചിരിച്ചു.. ആ കണ്ണുകൾ നിറഞ്ഞിരുന്നു.ഞാനവളുടെ മുടിയിൽ തഴുകി. അത് കണ്ട് സ്റ്റെഫിയവളെ ചേർത്തുപ്പിടിച്ചതും
"" ചേച്ചി... ന്റേട്ടനെ പൊന്നുപോലെ നോക്കിക്കോണം ട്ടോ... "" അവൾ അവളെ കെട്ടിപ്പിടിച്ചു, ഞാനും പൂർണിമയും ഒക്കത്തിനും സാക്ഷ്യം വഹിച്ചു നിന്നു.
അവർ പോകാൻ കുറച്ച് മുന്നോട്ട് നടന്നതും.സ്റ്റെഫി ന്നോട് പറ്റിനിന്നു,
"" അവൾക്കെന്തെകിലും വാങ്ങി കൊടുക്കണ്ടേ.. ഒന്നുല്ലേലും അവള് വേറൊരുടത്തു പഠിക്കാൻ പോന്നതല്ലേ.. ""
ഞാനവളെ നോക്കി,
💬 Comments
View all comments