Chapter Title : നിശാഗന്ധി 3 [വേടൻ]
ആ കണ്ണിൽ ഞാനാദ്യമായി ഒരു ഭാര്യയുടെ സ്നേഹം കണ്ട്... സ്വന്തം പുരുഷന് നല്ലത് പറഞ്ഞുകൊടുക്കുന്ന ഒരുത്തമയായൊരു ഭാര്യയുടെ കടമ.
"" പൂജേ.... "" മറുപടി പറയാതെ ഞാനവർ കേൾക്കാൻ പാകത്തിന് ഉറക്കെ വിളിച്ചു.
"" ന്തേട്ടാ.... "" ഒന്ന് തിരിഞ്ഞു നിന്നവളുടെ അടുത്തേക്ക് ഞാൻ നടന്നു..
'" നിവന്നെ ഒരു കാര്യവോണ്ട്... "" ഞാനവളുടെ തോളിലൂടെ കയ്യിട്ട് മുന്നോട്ടേക്ക് നടന്നതും അവളെന്റെ മുഖത്തേക്ക് നോക്കി, ഞാൻ രണ്ട് കണ്ണും ചിമ്മിക്കാട്ടി, അവരുമായി മുന്നോട്ടേക്ക് നടന്നു.
"" ഇഷ്ടവൊള്ളത് എടുത്തോ... "" നുമ്പേ കയറിയ കടയിലേക്ക് കയറി ഞാൻ പറഞ്ഞതും അവളെന്നെ ഒരു നിമിഷം നോക്കി, പിന്നെ അത് സ്നേഹപൂർവ്വം നിരസ്കരിച്ചു..
"" ഞാൻ നിന്റെ ഏട്ടനല്ലേ മോളെ.. അപ്പോ ഏട്ടൻ എടുത്ത് തരുന്നത് വേണ്ടെന്ന് പറയരുത്.. അതെനിക് ഭയങ്കര വിഷമം ഉണ്ടാക്കും...
സ്റ്റെഫി...,""
ഞാനവളെ നോക്കിയൊന്ന് ചിരിച്ചതും സ്റ്റെഫി അവളുമായി മുന്നോട്ടേക് നടന്നു, അവർ ഡ്രെസ്സ് എടുത്ത് നിൽകുമ്പോൾ ഞാൻ അടുത്ത് നിന്ന പൂർണിമയെ നോക്കി,
"" അല്ല നിനക്കൊന്നും എടുക്കുന്നില്ലേ... ""
"" ന്റെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞതാ സിദ്ധുവേട്ടാ..ദേ..!! "" അവള് കയ്യിലെ കവർ തുറന്ന് കാണിച്ചു..
"" ആണാ... ന്നാ അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല... ചേച്ചി ദേ ഈ സാധനത്തിനൂടെ എടുത്തോ... ചെല്ല്... ""
അവരെ സഹായിച്ചു നിന്ന ചേച്ചിയോട് പറഞ്ഞതും, അവരുടനെ അവളെ നോക്കി,
"" അയ്യോ വേണ്ടെട്ടാ... വേണ്ട ചേച്ചി... ""
"" അയ്യോ... വേണം.....വേണം ചേച്ചി... മര്യാദക്ക് എടുത്തോ ഇല്ലേ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും.... ദേ
💬 Comments
View all comments