Chapter Title : നിശാഗന്ധി 3 [വേടൻ]
ന്നെ കടന്ന് പോകുന്ന പല കണ്ണുകളും ന്നെ നോക്കുന്നത് ഞാൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.. ഇല്ലേ അവർക്കെന്തകിലും തോന്നിയാലോ....??
പ്രസാദവും വാങ്ങി നെറ്റിയിൽ ചാർത്തി ഞാൻ വെളിയിലേക്കിറങ്ങി, വണ്ടിക്കടുത്തേക്ക് നടക്കുമ്പോ കണ്ണ് പോയത് മുന്നിൽ ഒരു മുത്തശ്ശി ഇരുന്ന് ഭീക്ഷക്കായി കൈ നീട്ടുന്നിടത്തേക്കാണ്..
ന്റെ നെഞ്ചോന്ന് പിടഞ്ഞു, പെട്ടന്ന് നിക്കെന്റെ മുത്തശ്ശിയെ ഓർമ്മ വന്നു, അതെന്റെ മുത്തശ്ശി യാണോ എന്നറിയാൻ ഞാൻ രണ്ട് തവണ ഉറപ്പിച്ചു.. ല്ലാ അതാരോ....
ഞാൻ അവരിരിക്കുന്നിടത്തേക്ക് നടന്നു, ഒപ്പമെത്തി അവർക്ക് മുഖേനയിരുന്നു
അവരെന്നെയൊന്ന് നോക്കി,
"" അമ്മ വല്ലതും കഴിച്ചായിരുന്നോ...?? ""
ഞനത് ചോദിച്ചതും ആ കണ്ണിൽ ഒരു വിഷമം, ന്തോ അങ്ങനെയൊരു വാക്ക് ആരിൽ നിന്നും കേൾക്കാത്തത് പോലെ ആ കണ്ണ് നിറഞ്ഞു, ഞാൻ അവരേം താങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു, അവർക്കാവശ്യം ഉള്ളതും വാങ്ങി കൊടുത്ത് ഞാൻ അവർക്കൊപ്പം അവിടിരുന്നു,
"" മോൻ കഴിച്ചോ... വല്ലോം... "" ആ ഷീണിച്ചകണ്ണുകൾ നിക്ക് നേരെ ഉയർത്തി അവരെന്നോട് തിരക്കി
"" ഞാങ്കഴിച്ചായിരുന്നു.. അമ്മ കഴിക്ക്. ""
കുറച്ച് കഴിഞ്ഞതും വിശാലിന്റെ വിളി വന്നതും വരുവാ ന്നും പറഞ്ഞു ഞാൻ അവരോട് മതിയോ ന്ന് തിരക്കി ബില്ല് പേ ചെയ്തു, തിരിച്ചു അവരുടെ അടുത്തെത്തി ഒരു ഇരുന്നൂറ് രൂപയും കയ്യിൽ കൊടുത്തതും അവർ കരഞ്ഞോണ്ട് ന്റെ തലയിൽ തൊട്ട്..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" നിയിത് എവിടെ പോയതാ.. പോകാനേരം അവള് നിന്നെ തിരക്കിയായിരുന്നു.. ""
അവനൊരു ദേഷ്യത്തോടെ ന്നോട് തിരക്കി,
"" ഞനൊന്ന് മുള്ളൻ പോയതാടാ ഉവ്വ്വേ... നീ വണ്ടിയെഡ്... ""
നേരെ
💬 Comments
View all comments