Chapter Title : നിശാഗന്ധി 3 [വേടൻ]
എഴിച്ചു പോടെ... സീമ്പിടിക്കാൻ വന്നിരിക്കുന്നു... നാണമുണ്ടോടാ നിനക്കൊക്കെ....
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" സ്റ്റെഫി....""" ഞനൊന്ന് തട്ടി വിളിച്ചെകിലും അവളെണിറ്റില്ല,
"" മോളെ.. ടാ... "" ന്റെയോപ്പം കട്ടിലിൽ കിടക്കുന്നത് ഒരു പൂർണ്ണ വളർച്ചയെത്തിയ പെണ്ണാണ് ന്ന് ചിന്തിക്കുമ്പോ ഉളിന്നൊരു തരിപ്പ്..
ന്റെയൊരു അയഞ്ഞ ടി ഷർട്ടും ഒരു ഷോർട്സുമിട്ടാണ് പെണ്ണിന്റെ കിടപ്പ്... ന്നെ ഇറുക്കെ കെട്ടിപ്പുണർന്നു കിടക്കുന്നവളുടെ മുഖത്തേക്ക് അലസ്യമായി വീണ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി ഞാനെന്റെ പെണ്ണിന്റെ സൗദര്യത്തിൽ മുഴുകി നിന്നു. ആ വിളിയിൽ ഒന്ന് ഞെരുങ്ങിയതല്ലാതെ പെണ്ണ് കണ്ണ് തുറന്നില്ല.. ന്ന ന്നെ ആ ബെഡിന്ന് എഴുനേൽക്കാൻ സമ്മതിക്കോ അതുല്ല.
"" കണ്ടവരുടെ ചേരാത്ത തുണിയും ഉടുത്തോണ്ട് കിടക്കണ നോക്കിയാണ്... എണ്ണിക്കേടി ചേച്ചി... ""
ഞാനവളുടെ നിതുബത്തിലൊന്ന് തല്ലിയതും പെണ്ണ് വീണ്ടും കുറുകികൊണ്ട് ന്റെ കഴുത്തിലേക്ക് മുഖം ചേർത്തു,
"" അതിന് നിനക്കെന്നാ നഷ്ടം, ഞാനെന്റെ ചെക്കന്റെ തുണിയല്ലേ ഇട്ടേക്കുന്നെ..നീ പോടാ. ""
ഒന്ന് കൊഞ്ചിക്കൊണ്ട് ന്റെ കവിളിൽ എത്തിയൊരു കടിതന്നവൾ,
"" ഇങ്ങനെ കിടന്നാ മതിയോ പെണ്ണെ.. നിനക്ക് ഹോസ്റ്റലിലൊന്നും പോണ്ടേ... ""
അവളാ കിടപ്പിൽ തന്നെ ആ ക്ലോക്കിലേക്ക് നോക്കി സമയം കണ്ടതും, നുമ്പേ തന്ന കടി ഇത്തവണ ആഞ്ഞൊരു കടിയിൽ തീർത്തു.
"" അവന്റെ പറച്ചില് കേട്ടപ്പോ ഞാങ്കരുതി ആറായെന്ന്...ഒരു മണിയായേ ഉള്ള് ചെക്കന്റെ കാര്യം..
അല്ലേലും നിക്ക് നിന്നെ വിട്ട് ഇവിടുന്ന് പോവാന്തോന്നണില്ല വാവേ... ന്നുമിങ്ങനെ കിടക്കാൻ പറ്റൊടാ നിക്ക്... ""
ആ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി, അവളെന്തിനോ വേണ്ടി വീണ്ടുമോന്ന് ഏങ്ങി...!!
"" നിന്റെ അവസാനം ശ്വാസം
💬 Comments
View all comments