Chapter Title : നിശാഗന്ധി 5 [വേടൻ]
ഒന്ന് കറക്റ്റ് ചെയ്യാനാണ് ഞാൻ നേരത്തെ പുറപ്പെട്ടത്.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" അളിയാ... ചെന്നിട്ട് വിളിക്ക് കേട്ടാ നീ.. നോക്കിയൊക്കെ പോണേ.... പിന്നെ നിന്റെ ചേച്ചിയോട് ന്റെ അന്വേഷണം പറഞ്ഞേക്ക്.. ""
ട്രെയിനിലേക്ക് പെട്ടികൾ വെച്ചതും അവനെന്നെ കെട്ടിപ്പിടിച്ചു, ഞാൻ തിരിച്ചും.. അവനോടെ ഉള്ളു നിക്ക് ഇവിടുന്ന് യാത്ര പറയാൻ.. ന്റെ നിഴലായികൂടെ ഉണ്ടായിരുന്നു ന്നും..
അങ്ങനെ അതും........
ഞാൻ നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറി, അവനെ കൈ വീശി കാണിച്ചു, അവൻ അല്പദൂരം ഓടി വന്നു,
"" വിളിക്കണേടാ... "" ഓടി ഷീണിച്ചവൻ കൈ വീശി.. ഉള്ള് പൊള്ളുന്ന വേദനയിലും ഞാൻ അവനെ നോക്കിയൊന്ന് ചിരിച്ചു,
ട്രെയിൻ സ്റ്റേഷൻ വിട്ടതും ഞാൻ അകത്തേക്ക് നടന്നു, ഒരു ac കോച് ബുക്ക് ചെയ്തിരുന്നു.. ഇതെടുത്തത് അവൾ വിളിച്ചാൽ സംശയം തോന്നാത്ത തരത്തിൽ ഒഴിവാക്കാൻ കൂടിയാണ്.. ഇലേൽ ചിലപ്പോ പെണ്ണ് കുത്തി കുത്തി ചോദിക്കും.
ഞാനെന്റെ സീറ്റിലേക്ക് കയറിയിരുന്നു, ബെർത്താണ് കിട്ടിയത്, താഴെ ഒരു ഫാമിലിയാണ് ,
അച്ഛൻ അമ്മ മൂത്ത മോളാണെന്ന് തോന്നുന്നു ഒരു കുട്ടി ഒരു ഇരുപത് വയസ്സ് കാണും അതിന്റെ ഇളയത് ഒരു എട്ട് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ച്.
ഞാൻ അവരെ ശല്യപ്പെടുത്താതെ നേരെ അകത്തേക്ക് കയറി,
ന്നെ നോക്കിയ ആ അച്ഛനെയും അമ്മയെയും ഞനൊന്ന് ചിരിച്ചു കാണിച്ചു, അയാൾ ന്റെ ചിരിയെ കണ്ടിട്ടില്ലാത്ത പോലെ വിട്ടെങ്കിലും ആ അമ്മ ന്നെ തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ചു.. ഓഹ് മാനം കാത്തു,
പുസ്തകത്തിൽ മുഴുകിയ ആ കൊച്ചിനെ തട്ടാതെ ഞാൻ ബെർത്ത്‌ലേക്ക് ബാഗ് വെച്ചു, അപ്പോളാണ്
💬 Comments
View all comments