0%

Chapter Title : നിശാഗന്ധി 5 [വേടൻ]

Author : Kambikathakal Read All Parts 1.1K

ന്റെ സൈഡിലേക്ക് നീക്കി,

"" ഞാൻ ബാംഗ്ലൂരു വരെ... നിങ്ങളൊക്കെ ങ്ങോട്ടാ... ""

ആ ചേച്ചി ചോദിച്ചതും ഞനൊന്ന് ചിരിച്ചു,

"" ഞങ്ങളും അങ്ങോട്ടാ... ചേട്ടന് ബാംഗ്ലൂർക്ക് ട്രാൻസ്ഫറായി...""

ഞനൊന്ന് ചിരിച്ചു പുള്ളിക്ക് നേരെ കൈ നീട്ടി പേര് പറഞ്ഞു ഉടനെ പുള്ളിയും ചിരിയോടെ തന്നെ

പരിചയപ്പെടുത്തി.

"" എന്റെ പേര് തമ്പി ആചാര്യ... ഫുഡ്‌ ഇൻസ്‌പെക്ടർ ആണ്... ഇതെന്റെ ഭാര്യ സീത... ഇത് മൂത്ത മോള് ഐതിഹ്യ, അത് രണ്ടാമത്തത് ചൈതന്യ.. ""

പുള്ളി ഒറ്റ ശ്വാസത്തിൽ കണക്കെടുപ്പ് വിവരിച്ചപ്പോ ഞനൊന്ന് ചിരിച്ചു ല്ലാരേം നോക്കി. അപ്പോളാണ് ആ പെണ്ണ് പുസ്തകത്തിൽ നിന്ന് തലയെടുക്കുന്നത് തന്നെ...

"" മോനവിടെ പഠിക്കയാണോ...?? അതോ ജോലി യോ മറ്റോ...?? ""

"" ജോലിക്കായിട്ട് പോവാ... ചെന്നിട്ട് വേണം ല്ലാമോന്ന് ശെരിയാക്കാൻ... ""

അതിന് രണ്ടാളും ഒന്ന് ചിരിച്ചു, മറ്റേത് വീണ്ടും പുസ്തകത്തിൽ, ഇവളിത് ന്തോന്നാ ഇത്ര കാര്യമായിട്ട് വായിക്കുന്നെ, മറ്റൊന്നും ശ്രദ്ധിക്കാതെ വായിക്കുന്നത് കണ്ടപ്പോ എന്താണെന്ന് അറിയാൻ ഒരു തോര... അവരൊന്ന് തിരിഞ്ഞ സമയം ഞാനവളുടെ കയ്യിലെ ബുക്കിലേക്ക് നോക്കി,

" HARRY POTTER "

ഞാനതിലേക്കൊന്ന് നോക്കി, ന്റെ മുഖത്തേക്ക് ഒരു ചിരി ഒഴുകിയെത്തി..

അവൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ വയ്ക്കുന്നതല്ല..!! ആ വായന അവളെ ചുറ്റുമുള്ളതിനെയൊന്നും ശ്രദ്ധിക്കാൻ അനുവദിക്കുന്നില്ല ന്ന് പറയുന്നതാവും ശരി... ആ പുസ്തകം വായിക്കണമെങ്കിൽ ഒരു കടലോളം ക്ഷമ വേണം..

കാരണം... ജീവിതം തോറ്റടത്തുനിന്നും തന്റെ കൈ കുഞ്ഞിനേം നെഞ്ചിലേറ്റിയൊരുവൾ ആത്മഹത്യയുടെയും ദാരിദ്യത്തിന്റെയും വക്കിൽ നിന്നും എഴുതികൂട്ടിയ കഥയാണത്... അപ്പോൾ ആ കഥ വായിക്കണമെങ്കിൽ

💬 Comments

View all comments