Chapter Title : നിശാഗന്ധി 5 [വേടൻ]
കേൾപ്പിക്കാൻ ഇല്ലേ..
""" പൊന്നെ....... "" ഞാൻ നീട്ടി വിളിച്ചു, മറുപടിയില്ല...
"" പൊന്നേഹ്ഹ്..... "" ഞാൻ വീണ്ടും വിളിച്ചു,
"" ന്താ ഇപ്പോ പൊന്നിന്... "" ഓഹ് ആശാട്ടി കലിപ്പിലാണ്... ഹ്മ്മ്..
"" നിക്കൊരു ഉമ്മ താരോന്ന് അറിയാനായിരുന്നേ...""
"" ഉമ്മയല്ല... ബാപ്പ തരും... പോയി ചോദിച്ചോ.... ഹ്മ്മ്.. ""
അവള് വീണ്ടും,
"" ഓഹ് ഇയ്യാള് പോടോ... അല്ലേലും തന്നോടരാ ചോദിച്ചേ...!!! ഞാനെ... ഞാനെന്റെ പൊന്നിനോടാ ചോദിച്ചേ ഉമ്മ.. ""
അതിനൊരു മറുപടി വന്നില്ല.. ങ്കിലും മറുതലക്കൽ അവൾ കുണുങ്ങി ചിരിക്കുന്നുണ്ടെന്ന് നിക്ക് അറിയാം..
ഞാൻ വാങ്ങിയ ഫുഡുമായി ഫ്ലാറ്റിലേക്ക് നടന്നു,
"" കൊച്ചേ ഇവിടെല്ലരുണ്ടന്ന്... എങ്ങനെയാ തരാ ഞാൻ... ശോ....!!""
പെണ്ണൊരു പരിഭവത്തോടെ ചോദിച്ചു, ഇത്രേം ഉള്ളു അവളുടെ പിണക്കം, കണ്ടാ ഒരു പൂച്ചയെ പോലെ കുറുക്കുന്നത്,
"" അതൊന്നും നിക്ക് അറിഞ്ഞുടാ.. നിനക്കെന്റെ പൊന്നിന്റേന്ന് ഇപ്പോ ഉമ്മ വേണം... ""
ഞാൻ പിടിച്ച പിടിയാലേ പറഞ്ഞതും, പെണ്ണോരു ദീർഘ നിശ്വാസം വിട്ടു,
ഫോൺ ചുണ്ടോട് ചേർത്ത്, അവളുടെ അടച്ചു പിടിച്ചുള്ള സ്വരം
"' വേണോ....??"" ഓഹ് എന്നിലൂടെ ഒരു കുളിര് കേറിയിറങ്ങി, ഞാൻ വേണോന്ന് മൂളിയതും,ആ നിശ്വാസം ന്നിലേക്ക് ഒഴുകി യെത്തി.
"" ഉമ്മാഹ്ഹ്........... "" അവളൊരു നേർത്ത സ്വരത്തിൽ ഫോണിലൂടെ നീട്ടിയൊരു ഉമ്മ തന്നതും ഞാൻ നടന്ന നടത്തം നിർത്തി,
ഇതെന്നെ കൊണ്ടേ പോവു,
"" ഇങ്ങനെ പോരാ... നിക്ക് നേരിട്ട് വേണം.... """
ആ പറഞ്ഞത് ഞാൻ അല്ലായിരുന്നു.. ന്റെ മനസ്സായിരുന്നു, കാരണം അങ്ങനെയോരവസ്ഥയിലേക്ക് ഞാൻ ചെന്നെത്തി ന്ന്
💬 Comments
View all comments