Chapter Title : നിശാഗന്ധി 5 [വേടൻ]
പത്തു മിനിറ്റിന് മുകളിൽ ഇരുന്ന് കാണും, അവസാനം ന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും മൊക്കെ പലകുറി ഉമ്മ വെച്ചവൾ അവളുടെ കടങ്ങൾ വാശിയോടെ തീർത്തു,
പതിയെ ഊർന്നിറങ്ങി ന്നെ വീണ്ടും വലിഞ്ഞു മുറുക്കി,
അവളിപ്പോളും കരയുകയാണ്, ചുറ്റുമുള്ളതിനെയൊന്നും വക വെക്കാതെ കരയുകയാണ് പെണ്ണ്
"" ന്നാലും ന്നോടൊന്ന് പറയായിരുന്നില്ലേ...
ശോ..ഞാൻ ന്തൊക്കെ പ്ലാൻ ചെയ്തതാ ക്കെ വെറ്തെയായി..""
അവളൊരു പരിഭവത്തോടെ ന്റെ വയറിനോരിടി.
ഞനൊന്ന് ചുമച്ചു പോയി,
"" അവനെ ഇടിച്ചു കൊല്ലാതെടി...""
മുന്നിൽ നിന്നും ശബ്ദം കേട്ടതും ഞങ്ങളു രണ്ടാളും നോക്കി, അക്ഷരയാണ് ഒരു ചിരിയോടെ നിൽക്കുന്നു, ഞനൊന്ന് ചിരിച്ചു,
"" ചേച്ചി....'" ഞാൻ അവളുടെ കൈ വിടാതെ അക്ഷരയെ ഒന്ന് കെട്ടിപിടിച്ചു, അവൾ തിരിച്ചും, ഞാൻ ബാക്കി ല്ലാരേം നോക്കിയോന്ന് ചിരിക്കാനും മറന്നില്ല
"" ഇതെന്താ പെട്ടെന്നൊരു വരവ്...
അതും ന്നോടൊന്ന് സൂചിപ്പിക്കപ്പോലും ചെയ്യാതെ... ന്നിട്ട് എവിടാ താമസം... എപ്പോ കേറി ട്രെയിനിൽ.... യാത്രയൊക്കെ സുകയിരുന്നോ...??"'
അവള് ഒരു ഭാര്യയുടെ മുഖഭാവത്തിൽ ന്നെ പറ്റി ചേർന്നു,..
""ന്റടി നീയൊന്നടങ്ങ്...!! ആദ്യം സിദ്ധാർദ്ധിനെ അകത്തേക്ക് വിളിക്ക്...""
കൂട്ടത്തിൽ ഒരുത്തി മുന്നോട്ട് വന്നതും,
"" അയ്യോ.... ഞാതങ്ങ് മറന്നോയ്...! ബാ അകത്തേക്ക് പോയിട്ട് സംസാരിക്കാം, ബാക്കി... ""
അവളെന്റെ കൈ പിടിച്ചു നിറഞ്ഞു കലങ്ങിയ കണ്ണും തുടച്ചു അകത്തേക്ക് നടന്ന്, പിന്നെ കൈയ്യിൽ പിടിച്ചു നിർത്തി അവരെ മുന്നിലാക്കി,
ഒന്ന് നോക്കി എത്തിവലിഞ്ഞു ന്റെ ചുണ്ടിലൊരുമ്മ തന്നവൾ വിട്ടകന്നു,
"" കൊതികൊണ്ടാ.... ""അവളൊന്ന് ചിരിച്ചു, എനിക്കെന്തോ അങ്ങനെ പറഞ്ഞപ്പോ വല്ലാത്ത വിഷമമായി, ആ കലങ്ങിയ കണ്ണുകൾ ന്നെ
💬 Comments
View all comments