Chapter Title : നിശാഗന്ധി 5 [വേടൻ]
"" ന്തിനാവാവേ വെറുതെ പൈസ കളഞ്ഞേ... ഞാനെന്തെകിലുമൊക്കെ പറയുന്ന് കരുതി...നമ്മക് കുറച്ചൂടെ സെറ്റിൽ ആയിട്ട് പോരായിരുന്നോ ഇതൊക്കെ....?? ""
അവളാ ചപ്പാത്തിയിൽ നോക്കി വെറുതെ കളം വരച്ചിരുന്നു. ചെറുപ്പം മുതൽ കഷ്ടപ്പാട് അനുഭവിക്കുന്നത് കൊണ്ടാവാം ഇന്നിതവളെ ക്കൊണ്ട് പറയിച്ചത്.
"" ന്തായാലും നമ്മക് ജീവികണോങ്കിൽ ഒരു വീട് വേണം... അപ്പോ നമ്മളൊരു വീട് വാങ്ങി അത്രേയുള്ളൂ... നിയത് വിട്ടേ... ന്നിട്ട് ദാ.... വാപോളിച്ചേ..ആ...... ""
ഞനൊരു ശകലം കീറി കറിയിൽ മുക്കി അവളുടെ വായിലേക്ക് നീട്ടി, അങ്ങനെ ങ്കിലും മിണ്ടാതെ ഇരിക്കോലോ., അവളാ കൈ വായിലാക്കി, ഒപ്പം കറി പറ്റിയ വിരലുകളോരൊന്നും അവളുറിഞ്ചി വലിച്ചിട്ടാണ് പിന്നെ വിട്ട്ത്., കഴിച്ച് കഴിഞ്ഞു വേസ്റ്റ് കളഞ്ഞു ഞാൻ ആ ബാൽക്കണിയിലേക്ക് ചാഞ്ഞു,
ഒട്ടും മയമല്ലാത്ത കാലാവസ്ഥ.. രാത്രിയുടെ ശോഭ ന്ന് തോന്നിക്കും വിധം റോഡിലെ തിരക്കുകൾ ഒഴിഞ്ഞു കൊടുക്കുന്നു. മറ്റൊന്നും പറയാൻ ബാക്കി നില്കാതെ ചന്ദ്രനും മേഘങ്ങളിലേക്ക് ചേക്കേറി.
ഒരു തണുത്ത സ്പർശം ന്നെ വന്നു പൊതിഞ്ഞു, ഞാൻ അനങ്ങിയില്ല, മുഖം ന്റെ പുറത്തേക്ക് അമരുന്നതും പിടിച്ചിരിക്കുന്ന പിടുത്തതിന്റെ ബലം കൂടുന്നതും ഞാനറിഞ്ഞു,
"" അന്നൊരു രാവിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
മിഴികൾ പൂവനമായ്
അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം""
മൊബൈൽ ശബ്ദത്തിൽ മുഴങ്ങി, പക്ഷെ ആ പാട്ട് ഞങ്ങൾ ശെരിക്കും ആസ്വദിക്കുകയായിരുന്നു. പാട്ടിനൊപ്പം അവളെന്നോട് കൂടുതൽ ഇഴുകി,
"" ദേ പെണ്ണെ നിന്റെ ഫോണാ ഒച്ച ഉണ്ടാക്കി മനുഷ്യന്റെ
💬 Comments
View all comments