Chapter Title : നിശാഗന്ധി 5 [വേടൻ]
അവളോട് ആവശ്യപ്പെട്ടു.
"" ഇനി കണ്ണൊറന്നോ.... "" നീട്ടിയ കയ്യിൽ തണുപ്പ് വീണത്കൊണ്ടാവാം അവളൊന്ന് തുളുമ്പി, വാക്കുകൾ കേൾക്കാൻ കാത്തിരുന്നപോലെ അവളാ കൂവള മിഴികൾ ഒന്ന് ചിമ്മി,.
അടഞ്ഞ മിഴികളിൽ വെളിച്ചത്തിനൊപ്പം മുന്നിലെ ഫ്ലാറ്റിലേക്ക് അവളോരല്പനേരം നോക്കി നിന്നു.
മറുപടിക്കായി അവളാ കണ്ണുകൾ ന്നിലേക്ക് നീട്ടി, ന്നാൽ അവളിലെ ആ സന്തോഷത്തെ നോക്കി കാണുകയായിരുന്നു ഞാൻ ഇന്നോളം,
"" ഇതാരുടെ ഫ്ലാറ്റ വാവേ...? "" ഉള്ളിലെ സന്തോഷത്തെക്കാളേറെ സംശയം ഉന്നയിച്ചവളൊരു പിടി കൂടി ന്നോട് ചേർന്നു നിന്നു.
"" വേറാരുടെ,, നമ്മടെ ഫ്ലാറ്റ്...!!
ചുമ്മ അതുമിതും പറഞ്ഞു നിക്കാതെ നീ ഐശ്വര്യയിട്ട് വലതുകാല് വെച്ചകത്തേക്ക് കയറിയെ.... ""
കടലോളം സന്തോഷം തുടിക്കുന്ന കണ്ണുകളാണ് ന്നെ ഒരു തിളക്കത്തോടെ നോക്കി നിക്കുന്നത്. ന്നിട്ടും കയറാതെ ന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നവളെ ഞാൻ പുറകിൽ നിന്നും തള്ളി അകത്തേക്ക് നടത്തി. ന്നിട്ടും നോട്ടം ന്റെ മുഖത്ത് നിന്ന് മാറ്റിയിട്ടില്ല.
"" ഒരുപാടായിക്കാണ്ല്ലേ....?? "" അവളെന്നെ ഒന്ന് ചുഴിഞ്ഞു നോക്കി, ചായ കുടിക്കാൻ പോലും പത്തു രൂപ ഇറക്കണം ങ്കിൽ ഒരായിരം വട്ടം കണക്ക് കൂട്ടലുകൾ നടത്തുന്നവളാ ഇത്.. അതോണ്ട് ന്ത് പറഞ്ഞാലും സൂക്ഷിച്ചു പറഞ്ഞില്ലേ പണി കിട്ടും.
"" ഏയ്യ് ഒന്നുമായില്ല... കുറച്ച് പൈസ ക്ക് കിട്ടി, വാങ്ങി അത്രേ ഉള്ളു.... "" മറുപടി അത്രക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല അതാ ആ നോട്ടത്തിലിത്ര കടുപ്പം. പിന്നെ ഞാനൊന്നും മിണ്ടാതെ ഫുഡ് പാത്രത്തിലെക്കാക്കി,
""ദാ പിടിക്ക്.... ന്നിട്ട് അവിടിരിക്ക്...""കയ്യും കഴുകി വന്നവളെ ഞാൻ അവിടെ പിടിച്ചിരുത്തി.
ഇല്ലേ പെണ്ണ് വിടില്ല.
💬 Comments
View all comments