Chapter Title : നിശാഗന്ധി 5 [വേടൻ]
റെഡിയാക്കി ഇറക്കിയത് അമ്പലത്തിലേക്ക് പോകാനായിരുന്നു. ഇതൊന്നും ഞനറിഞ്ഞിരുന്നില്ല, ഓട്ടോ വന്നു... കേറി.. അത്രേ ഉള്ളു..
ചിലപ്പോളൊക്കെ നിക്കോർമ്മക്കുടിയില്ലാത്ത ന്റെ അമ്മയുടെ സാമിപ്യം ഞാൻ അവളിലൂടെ അറിയുന്നുണ്ട്, ആ സ്നേഹം നിക്കവൾ തരുന്നുമുണ്ട്. ആ ചുടെന്നെ ഒരു കരുതലോടെ അടക്കിപ്പിടിക്കാറുണ്ട്,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" അഹ് കളിക്കാതെ ഇങ്ങോട്ട് നിന്നേ വാവേ.....""
കയ്യിലെ വാഴയില ചീന്തിൽ നിന്നും അല്പം ചന്ദനം ന്റെ നെറ്റിയിലേക്ക് നീട്ടിയവൾ, ഒട്ടും താന്നു കൊടുക്കില്ല ന്ന വ്യവസ്ഥയോടെ നിൽക്കുന്ന ന്നെ കണ്ടതും അവൾ വീണ്ടും അവളുടെ ആഞ്ജനയറിയിച്ചു.
ചുവന്ന സാരിയിൽ അവളുടെ ഗോതമ്പു നിറമുള്ള മുഖം നിക്ക് നേരെ പ്രകാരം പരത്തി, അവളിൽ നിന്നും വമിക്കുന്ന അതറിന്റെ മണം, നനഞ്ഞ മുടി കോതി ഒതുക്കി നിർത്തിയ വകപ്പ്, അവയിൽ നിന്നും കാതിലേക്ക് അരിച്ചിറങ്ങുന്ന വിയർപ്പിന്റെ ഒരു തുള്ളി, കണ്ണിൽ ആളെ മയക്കുന്ന ചായത്തിന്റെ കുസൃതി, പവിഴചുണ്ടുകൾ ചുവന്നു തന്നെ... അല്പം നിറം കൂടിയോ അതിന്....??
ഒരു കുസൃതി തോന്നി ഞാൻ അവളിലെക്ക് നീങ്ങി, ആ സാരീയുടെയും വയറിന്റെയും മൃതുലതയിലേക്ക് ന്റെ കൈ അമർന്നിറങ്ങി, ഒന്ന് ഞെട്ടിയവൾ കണ്ണുയർത്തുമ്പോൾ ഞാൻ അവളെയെടുത്തു പൊക്കിയിരുന്നു. സംഭവം മനസിലായതും പെടപ്പ് മാറി അവളെന്റെ നെറ്റിയിലേക്ക് കുറി വരച്ചിട്ടു,
"" വാ വന്നേ... നിക്ക് പള്ളിലും ഒന്ന് പോണം... ""
താഴെയിറക്കിയതും മുഖത്തെ നാണത്തെ വിധക്തമായി മറച്ചവൾ ന്റെ കയ്യും പിടിച്ചു മുന്നേ നടന്നു,
"" ഇന്ന് പോണോ....?? കർത്താവിനോട് നാളെ പറഞ്ഞാ പോരെ..?? ""
രാവിലെ എണ്ണിറ്റ് വന്നതേ മടുപ്പോടെയാണ്... ഇനി അവടേം പോണൊന്നൊക്കെ പറഞ്ഞാ......
പക്ഷെ തൊട്ടടുത്ത നിമിഷം
💬 Comments
View all comments