Chapter Title : നിശാഗന്ധി 5 [വേടൻ]
ഒരു കുഞ്ഞി കറുത്ത പോട്ടെടുത്തു നെറ്റിയിലേക്ക് കുത്തി,
നല്ല കണി... വായിൽ നിന്നും അറിയാതെ വീണു പോയതാണ്, പക്ഷെ നിക്ക് നല്ല സമയദോഷം ഉള്ളത് കൊണ്ട് ഞാനത് പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അപ്പോളേക്കും അവൾ പിന്നിലേക്ക് തിരിഞ്ഞെന്നെ നോക്കി,
ഒരു കലിപ്പിച്ചുള്ള നോട്ടം പ്രതീക്ഷിച്ച നിക്ക് പക്ഷെ കിട്ടിയത് നിറഞ്ഞൊരു പുഞ്ചിരിയാണ്.
തലയിൽ കെട്ടിയ ടവൽ അഴിച്ചു ഒന്ന് തൂവർത്തി അവളത് സൈഡിലേക്ക് വിരിച്ചു,
ദൈവമേ പെണ്ണിന് ഇത്രേം ഭംഗിയോ...?? കരിമഷിയാൽ കണ്ണെഴുതി കണ്ണുടക്കുന്നൊരു നോട്ടം ന്നെ ഒന്ന് നോക്കി നാണത്തിൽ ചിരിച്ചവൾ കയ്യിലെടുത്ത പോണ്ട്സ്സിൽ നിന്നും അല്പം മുഖത്തേക്ക് തേച്ചു,
കണ്ണാടിയിലൂടെ അവളെ നോക്കി വെള്ളം ഇറക്കി കിടക്കുന്ന ന്നെ കണ്ടതും അവളൊന്ന് പുരികം വളച്ചു,
പിന്നെ ആ ചെമ്പനീർ ചുണ്ട് കൂർപ്പിച്ചു നിക്കൊരു മുത്തം,
കുളിക്കാം ഇല്ലേ ഇവളെന്നെ ഈ കട്ടിലിൽ നിന്ന് ഇന്ന് എണ്ണിപ്പിക്കില്ല... ന്ന് ഉള്ളിൽ തോന്നിയത് കൊണ്ട് അവളഴിച്ചിട്ട ടവലും, ബ്രഷും ഞാൻ കയ്യിലെടുത്തതും,
"" ഒന്നും വിചാരിക്കല്ലേ പിടിച്ചു നിക്കാൻ പറ്റാത്തൊണ്ട... '" ടവൽ എടുക്കാൻ അവളിലേക്ക് ചാഞ്ഞ ഞാൻ ആ കവിളിൽ അമർത്തിയൊന്ന് മുത്തി, പിന്നോട്ടും വൈകാതെ ഞാൻ ബാത്‌റൂമിലേക്ക് ചാടികയറി വാതിലടച്ചു,
പതിയെ ഡോർ തുറന്നു ഒളിക്കണ്ണിട്ട് നോക്കുമ്പോൾ കണ്ടത് നാണത്തോടെ ഞാൻ ഉമ്മ വെച്ച കവിളിൽ കൈ ചേർത്തു നിന്ന് ന്തോ ഓർക്കുന്നവളെയാണ്...
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" പിന്നെ.....!! വേറെ എന്തൊക്കെയാ പറയാനുള്ളെ...""
അമ്പലത്തിലേക്ക് കടക്കുമ്പോൾ അവളെന്റെ കയ്യിൽ കൈ കോർത്തു തോളിലേക്ക് ചാഞ്ഞു,
രാവിലെ അവളും കുളിച്ചൊരുങ്ങി.. ന്നെയും മുണ്ടും ഷർട്ടും ഇടിപ്പിച്ചു
💬 Comments
View all comments