Chapter Title : നിശാഗന്ധി 6 [വേടൻ]
പതിയെ എഴുന്നേറ്റു.
"" ആഹ്ഹ്... ഹാ വരുന്നു... "" ഡോറിനടുത്തേക്ക് നടക്കുതോറും പുറത്തു നിന്നുള്ള വിളിയുടെ കഠിന്യവും കൂടി വന്നതോടെ ഞാൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു.
"" അഹ്... ലക്ഷ്മിയേച്ചിയോ...?? ന്തേ ചേച്ചി ഈ രാത്രിയില്... ""
തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ചേച്ചിയാണ്.. ഇവരുടെ മോളിവിടെ ട്യൂട്ടിഷൻ പഠിക്കാനും വരുന്നുണ്ട്.
ഞനവരെയൊന്ന് നോക്കി, ആകെ പേടിച്ചുള്ള മുഖഭാവം,
"" ന്താ ചേച്ചി... ആകെ വല്ലാതിരിക്കുന്നേ... ഏഹ്.. ന്തകിലും പ്രശ്നമുണ്ടോ..?? ""
അവരെ കണ്ട് ഞാൻ ഒരു പേടിയോടെ ചോദിച്ചതും,
"" സിദ്ധു...!! മോൾ.....ക്ക് വിമ്മിഷ്ടം വീണ്ടും കൂടി.... ഒന്ന്... ഒന്ന്.... വരോ... ചേട്ടനാണെ എത്തീട്ടില്ല ഇതുവരെ... നിക്കാകെ പേടിയാവണ് ""
ഞാൻ അവരെയും മറികടന്നു ഡോറിന് വെളിയിലേക്ക് ഇറങ്ങി,
"" ഏയ്യ് ഒന്നുണ്ടാവില്ല ചേച്ചി.. ചേച്ചി സമാധാനായിട്ടിരി....
നമ്മക്ക് നോക്കാം....""
ഞാൻ അവരെയും മറികടന്നു നേരെ അവളുടെ മുറിയിലേക്ക് ഓടി കയറി.. അടുത്ത ഫ്ലാറ്റിലേക്കെല്ലാം കണ്ണോന്ന് പായ്ച്ചു.. എല്ലാം അടഞ്ഞു കിടക്കുന്നു.
തന്റേതല്ലാത്ത പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി ചെല്ലാനുള്ള മനസാക്ഷിയൊന്നും ഇവിടുള്ളോർക്കുണ്ടാവില്ല.
"" മീനാക്ഷി... ചെന്നാ കാറിന്റെ കീയൊന്നെടുക്കോ..?? ""
കൊച്ചിന്റെ റൂമിലേക്ക് കയറിയതും ഞാൻ പിന്നിലേക്ക് നോക്കി പറഞ്ഞതും, അവൾ തലയനക്കി ഇപ്പോ കൊണ്ടോരാം ന്നും പറഞ്ഞവിടെ നിന്നും ഫ്ലാറ്റിലേക്ക് ഓടി.
"" ന്താടാ...? ഒന്നുല്ലാട്ടോ..!! നമക്കിപ്പോ ഹോസ്പിറ്റലിൽ പോവാവെ....'"
ശ്വാസമെടുക്കാനായി കഷ്ടപ്പെടുന്ന കൊച്ചിനേം നോക്കി, അവളെ ഞാൻ കയ്യിൽ കോരിയെടുത്തു.
വെളിയിലേക്ക് ഓടി..
കൊച്ചിനെ ന്റെ കാറിലേക്ക് കിടത്തി, ഡ്രൈവിങ് സീറ്റിലേക്ക് കയറുമ്പോ, ലക്ഷ്മി ചേച്ചിക്കും, കൊച്ചിനുമൊപ്പം അപർണ്ണയും കേറിയിരുന്നു, മീനാക്ഷി നിക്കൊപ്പം ഫ്രണ്ടിലേക്കും,
ഫ്ലാറ്റിന്റെ
💬 Comments
View all comments